ബെര്‍ലിന്‍: കിഴക്കന്‍ ജര്‍മനിയിലെ മാഗ്‌ഡെബര്‍ഗിലെ ക്രിസ്മസ് ചന്തയിലേക്ക് കാര്‍ ഇടിച്ചുകയറി ഒരു കുട്ടിയുള്‍പ്പെടെ രണ്ടുമ പേര്‍ മരിച്ചു. 68-ഓളം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ 15 പേരുടെ പരിക്ക് ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയ കാര്‍ 400 മീറ്ററോളം ഓടിയാണ് നിന്നത്. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവം ഭീകരാക്രമണമാണോയെന്ന് സംശയിക്കുന്നതായി പ്രാദേശിക സര്‍ക്കാര്‍ വക്താവ് പറഞ്ഞു.

സംഭവത്തില്‍ സൗദി പൗരനായ കാര്‍ ഡ്രൈവറെ പോലിസ് കസ്റ്റഡിയിലെടുത്തു് ചോദ്യം ചെയ്യുകയാണ്. സൗദി പൗപരനായ ഇയാള്‍ ഡോക്ടറാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണത്തിന്റെ ദൃശ്യം സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രാദേശിക സമയം വൈകീട്ട് ഏഴുമണിയോടെ കറുത്ത ബി.എം.ഡബ്യൂ. കാര്‍ ആള്‍ക്കൂട്ടത്തിലേക്ക് ഓടിച്ചുകയറ്റുകയായിരുന്നു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ബെര്‍ലിനില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെ ഈസ്റ്റേണ്‍ ജര്‍മനിയിലെ മഗ്‌ഡെബര്‍ഗ് നഗരത്തിലാണ് സംഭവം നടന്നത്. മ്യൂണിക് രജിസ്‌ട്രേഷനുള്ള കാര്‍ ഇയാള്‍ വാടകയ്ക്ക് എടുത്തതാണെന്നും കണ്ടെത്തി. സൗദി പൗരനെ ചോദ്യം ചെയ്യുകയാണ്. കാര്‍ ഓടിച്ചിരുന്ന സൗദി ഡോക്ടര്‍ 2006 മുതല്‍ ജര്‍മനിയില്‍ താമസിക്കുന്നയാളാണ്. ഇയാള്‍ ഒരൊറ്റയാള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മറ്റെവിടെയും പ്രശ്‌ന സാധ്യത നിലനില്‍ക്കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു. പ്രാദേശിക സമയം വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം.

ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയ കാര്‍ ആളുകളെ ഇടിച്ചിട്ടുകൊണ്ട് 400 മീറ്ററോളം മുന്നോട്ട് നീങ്ങി. നിലവില്‍ ഈ പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവ സ്ഥലത്ത് ആംബുലന്‍സുകളും ഫയര്‍ എഞ്ചിനുകളും എത്തിച്ചേരുന്ന ദൃശ്യങ്ങള്‍ ചില അന്ത്രാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

പ്രാദേശിക സമയം വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെ നല്ല തിരക്കുള്ള മാര്‍ക്കറ്റിലേക്ക് കറുത്ത നിറത്തിലുള്ള ബിഎംഡബ്ല്യൂ കാര്‍ ഇടിച്ചുകയറുകയായിരുന്നു. ആക്രമണമാണ് നടന്നതെന്ന് കരുതുന്നതായും അവിടെ നിന്നുള്ള ദൃശ്യങ്ങള്‍ പേടിപ്പെടുത്തുന്നതാണെന്നും സ്റ്റേറ്റ് ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ഇനിയും പുറത്തു വരേണ്ടതുണ്ട്.