പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ഗോവയില്‍ നിന്ന് കണ്ടെത്തി. ആറ് ദിവസങ്ങള്‍ക്ക് മുമ്പാണ് കുട്ടിയെ പാലക്കാട് നിന്ന് കാണാതായത്. മലയാളികളായ വിനോദസഞ്ചാരികളാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. നിലവില്‍ ഗോവ പൊലീസിന്റെ കസ്റ്റഡിയിലാണ് കുട്ടി. ഡിസംബര്‍ 30ന് വീട്ടില്‍ നിന്ന് ട്യൂഷന് പോയതായിരുന്നു കുട്ടി. ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന് സഹപാഠികളോട് പറഞ്ഞത്.

കൂട്ടുകാരികളുടെ മുന്നില്‍ നിന്ന് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുര്‍ഖ ധരിച്ചാണ് പെണ്‍കുട്ടി പോയത്. പെണ്‍കുട്ടി സ്‌കൂളിലെത്താത്ത വിവരം അധ്യാപകര്‍ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കള്‍ പൊലീസിനെ അറിയിച്ചു. എന്നാല്‍ കണ്ടെത്താനായില്ല. പെണ്‍കുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. എങ്കിലും പെണ്‍കുട്ടി പട്ടാമ്പി റെയില്‍വെ സ്റ്റേഷനില്‍ എത്തിയതെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊര്‍ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലീസിന് തുമ്പൊന്നും കിട്ടിയില്ല. കുട്ടിയുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ഇല്ലാത്തതും വെല്ലുവിളിയായി.

ജില്ലാ പൊലീസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ രണ്ട് ഡിവൈഎസ്പിമാര്‍, സിഐമാര്‍, എസ്‌ഐമാര്‍ അടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് അന്വേഷണം നടത്തുന്നത്. ഈ നിര്‍ണായക ഘട്ടത്തിലാണ് വാര്‍ത്ത കണ്ട് ട്രെയിന്‍ യാത്രക്കാരന്‍ പൊലീസിനെ ബന്ധപ്പെട്ടുകയും ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഒപ്പമുണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പുറത്തുവിട്ടുകയും ചെയ്തിരുന്നു.

ട്രെയിനിലെ സഹയാത്രികന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം പുറത്തുവിട്ടത്. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്സ്പ്രസില്‍ കുട്ടി യാത്ര ചെയ്തിരുന്നതായി സംശയമുണ്ടായിരുന്നു