സിഡ്നി: പര്‍വതാരോഹണത്തിനിടെ കാണാതായ ഓസ്ട്രേലിയന്‍ വിദ്യാര്‍ഥിയെ രണ്ട് ആഴ്ചകള്‍ക്ക് ശേഷം കണ്ടെത്തി. 23-കാരനും മെഡിക്കല്‍ വിദ്യാര്‍ഥിയുമായ ഹാഡി നസാരിയെയാണ് കണ്ടെത്തിയത്. രണ്ട് ആഴ്ചയോളം 300 പേര്‍ പര്‍വതമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് കാര്യമായ പരിക്കൊന്നുമില്ലാതെ യുവാവിനെ കണ്ടെത്തിയത്.

ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സിലാണ് സംഭവം. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ ഹാദി നസാരിയെ ആണ് രണ്ടാഴ്ചയ്ക്ക് മുമ്പ് സ്നോവി മൗണ്ടന്‍സ് മേഖലയിലെ കോസ്സിയൂസ്‌കോ നാഷണല്‍ പാര്‍ക്കില്‍ നിന്നും കാണാതായത്. സുഹൃത്തുക്കളോടൊപ്പമുള്ള ഹൈക്കിംഗിനിടെയാണ് യുവാവിനെ കാണാതാവുന്നത്. ഫോട്ടോയെടുത്തുകൊണ്ട് നടന്ന ഹാദി കൂട്ടത്തില്‍ നിന്നും ഒറ്റപ്പെട്ട് പോവുകയായിരുന്നു.

ഹാദിയുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം നൂറുകണക്കിന് ആളുകളാണ് 23 -കാരനായ ഹാദിയെ കണ്ടെത്താനുള്ള തിരച്ചിലിന് വേണ്ടി ഇറങ്ങിയത് എന്ന് ബിബിസി എഴുതുന്നു. ഒടുവില്‍, ബുധനാഴ്ച 04:15 ഓടെയാണ് ഹാദിയെ കണ്ടെത്തിയത്. ഹൈക്കിംഗിനിറങ്ങിയ മറ്റ് ചിലരാണ് ഹാദിയെ കണ്ടെത്തിയത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

താനൊരു കുറ്റിക്കാട്ടില്‍ ഒറ്റപ്പെട്ടുപോയി എന്നും തനിക്ക് ദാഹിക്കുന്നു എന്നുമാണ് ഹാദി ഹൈക്കര്‍മാരുടെ സംഘത്തോട് പറഞ്ഞത്. അവര്‍ ഉടനെ തന്നെ എമര്‍ജന്‍സി സര്‍വീസില്‍ വിവരം അറിയിച്ചു. അങ്ങനെ ഹാദിയെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് കമാന്‍ഡ് പോസ്റ്റിലേക്ക് എത്തിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഹാദിയുടെ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. ഹാദിയുടെ ആരോഗ്യനില തൃപ്തികരമാണ് എന്നും മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ല എന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കാട്ടിലെ ഒരു കുടിലില്‍ കണ്ട രണ്ട് മ്യുസ്ലി ബാറുകളായിരുന്നു രണ്ടാഴ്ചക്കാലം ഭക്ഷണം. ഒപ്പം വെള്ളത്തിനുവേണ്ടി അരുവികളും കഴിക്കാനായി കാട്ടുപഴങ്ങള്‍ക്ക് വേണ്ടിയും ഹാദി തിരഞ്ഞിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് രണ്ട് ആഴ്ചയോളം 300 പേരടങ്ങുന്ന സംഘം ഹാഡിക്കായി തിരച്ചില്‍ നടത്തിവരികയായിരുന്നു. നസാരിയുടെ ബന്ധുക്കളും സുഹൃത്തുകളമടങ്ങുന്ന സംഘമാണ് തിരച്ചിലിന് ഇറങ്ങിയത്. ഒടുവില്‍ ബുധനാഴ്ച ഹാഡിയെ ഒരുകൂട്ടം പര്‍വതാരോഹകര്‍ അവശനിലയില്‍ കണ്ടെത്തുകയായിരുന്നു.

ബെറിപ്പഴങ്ങള്‍ ഭക്ഷിച്ചും അരുവിയില്‍നിന്ന് ജലം കുടിച്ചുമാണ് ഹാഡി രണ്ടാഴ്ച അതിജീവിച്ചത്. ഇതോടൊപ്പം മറ്റ് പര്‍വതാരോഹകര്‍ ബാക്കിവെച്ചിരുന്ന രണ്ട് മ്യൂസ്ലീ ബാറുകളും ഹാഡി ഭക്ഷിച്ചു. പരിക്കുകളില്ലാതെ ഹാഡി തിരിച്ചെത്തിയതിന്റെ ആശ്വാസത്തിലാണ് അധികൃതര്‍.

2,228 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കോസിയോസ്‌കോ കൊടുമുടി ഓസ്ട്രേലിയയിലെ ഏറ്റവും വലിയ കൊടുമുടികളിലൊന്നാണ്.