- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം; വീടിന് സമീപം കുട്ടിയെ ഇറക്കി സ്‌കൂള്‍ ബസ് മുന്നോട്ട് എടുക്കവെ അപകടം
മടവൂരില്‍ സ്‌കൂള്‍ ബസ് കയറി നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: തിരുവനന്തപുരം മടവൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് സ്‌കൂള്‍ ബസ് കയറി മരിച്ചത്. മടവൂര്‍ ഗവ. എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനി കൃഷ്‌ണേന്ദു ആണ് മരിച്ചത്. വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് സ്‌കൂള്‍ ബസിന്റെ പിന് ചക്രം കയറി ഇറങ്ങുകയായിരുന്നു.
മടവൂര്‍ മഹാദേവ ക്ഷേത്രത്തിന് സമീപം പള്ളിക്കല്‍ ചാലില്‍ എന്ന സ്ഥലത്ത് വൈകുന്നേരത്തോടെയാണ് സംഭവം. കുട്ടിയെ ഇറക്കി സ്‌കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. കുട്ടിയുടെ വീടിന്റെ മുന്നില്‍ വെച്ചാണ് സംഭവം ഉണ്ടായത്. കുട്ടിയെ വീട്ടിന് സമീപം ഇറക്കി തിരികെ പോകും വഴിയായിരുന്നു അപകടം. വീടിനടുത്തെ ഇടവഴിയില്‍ ബസിറങ്ങി നടക്കുന്നതിടെ കാലുവഴുതി കുട്ടി വീഴുകയായിരുന്നു.
പെണ്‍കുട്ടി കാല്‍ തട്ടി റോഡില്‍ വീഴുകയായിരുന്നു. ഇതോടെ കുട്ടി ഇതേ ബസ്സിന് അടിയില്‍ പെടുകയും ചെയ്തു. പെണ്‍കുട്ടി മുന്നില്‍ വീണത് ഡ്രൈവര്‍ക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. ബസ്സിന്റെ പിന്‍ഭാഗത്തെ ചക്രമാണ് കുട്ടിയുടെ ദേഹത്ത് കയറി ഇറങ്ങിയത്. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.