- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രണ്ട് ലക്ഷം രൂപ വായ്പ എടുത്തത് 2015ല്‍; തിരിച്ചടവുകള്‍ തെറ്റിയതോടെ അഞ്ച് ലക്ഷം ബാധ്യത; ജപ്തി നടപടികള്‍ക്കിടെ പട്ടാമ്പിയില്‍ വീട്ടമ്മയുടെ ആത്മഹത്യ; ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കും; അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു
ജപ്തി നടപടിക്കിടെ വീട്ടമ്മയുടെ ആത്മഹത്യ, അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു
പാലക്കാട്: പട്ടാമ്പി കീഴായൂരില്‍ വീട് ജപ്തി ചെയ്യാനെത്തിയതിനെ തുടര്‍ന്ന് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച വീട്ടമ്മ മരിച്ച സംഭവത്തില്‍ പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. പട്ടാമ്പി കിഴായൂര്‍ കിഴക്കേ പുരക്കല്‍ ജയ (48)യാണ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെയാണ് സംഭവം നടന്നത്. ഇതേത്തുടര്‍ന്ന് ജയയുടെ ഭര്‍ത്താവ് ഉദയന്‍ സ്റ്റേഷനിലെത്തി മൊഴി നല്‍കിയതിന് പിന്നാലെയാണ് പട്ടാമ്പി പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തിട്ടുള്ളത്.
ആത്മഹത്യ ചെയ്ത കിഴക്കേ പുരക്കല്‍ വീട്ടില്‍ ജയയുടെ ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കും. ജപ്തി നടപടികള്‍ക്ക് മുമ്പ് മുന്നറിയിപ്പും മതിയായ സാവകാശവും നല്‍കിയിരുന്നുവെന്ന ഷൊര്‍ണൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് അധികൃതരുടെ വിശദീകരണവും പൊലീസ് അന്വേഷണത്തിന്റെ ഭാഗമാക്കും
തീ കൊളുത്തി മരിച്ച ജയയുടെ ബന്ധുക്കളില്‍ നിന്നും പട്ടാമ്പി പൊലീസ് പ്രാഥമിക മൊഴി രേഖപ്പെടുത്തി. തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള ജയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് കൈമാറും. ഇന്നലെ രാവിലെയാണ് 2015ലെ വായ്പാ കുടിശികയത്തെടുര്‍ന്ന് കോടതി ഉത്തരവ് പ്രകാരം ഷൊര്‍ണൂര്‍ കോപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ ജയയുടെ വീട് ജപ്തി ചെയ്യുന്നതിനായി എത്തിയത്
ഉദ്യോഗസ്ഥരെ കണ്ടതിന് പിന്നാലെ ജയ മണ്ണെണ്ണ ശരീരത്തില്‍ സ്വയം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കേ ഇന്നലെ വൈകുന്നേരമാണ് മരിച്ചത്. ഷൊര്‍ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇന്നലെ വൈകീട്ട് ബാങ്കിന്റെ പട്ടാമ്പി ശാഖയിലേക്ക് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.
കോടതി നടപടി പ്രകാരം ജപ്തി നടപടികള്‍ക്കായാണ് ഷൊര്‍ണൂര്‍ കോ-ഓപ്പറേറ്റിവ് അര്‍ബന്‍ ബാങ്ക് അധികൃതരും, പോലീസും, റവന്യൂ വകുപ്പ് ഉദ്യോസ്ഥരും അടങ്ങുന്ന സംഘം ജയയുടെ വീട്ടില്‍ എത്തിയത്. ഉദ്യോഗസ്ഥരെത്തി ഇക്കാര്യം അറിയച്ചപ്പോള്‍ ജയ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.
തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്കും മാറ്റി. 80 ശതമാനത്തിലേറെ പൊള്ളലേറ്റ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച വൈകീട്ട് ഏഴോടെയാണ് മരണം സംഭവിച്ചത്. ജയയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ കുടുംബവീട്ടിലേക്കാണ് കൊണ്ടു പോകുന്നത്. സംസ്‌കാരം അവിടെ നടക്കും.
ഷൊര്‍ണൂര്‍ കോഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കില്‍ നിന്നും 2015-ല്‍ രണ്ട് ലക്ഷം രൂപ ജയയും, ഭര്‍ത്താവും ചേര്‍ന്ന് ലോണെടുത്തത്. തിരിച്ചടവുകള്‍ തെറ്റിയതോടെ ഇപ്പോള്‍ അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയായി. പട്ടാമ്പിയില്‍ ബ്യൂട്ടീഷ്യനായി ജോലി നോക്കുന്നയാളാണ് ജയ. ജപ്തി നടപടിയുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയ സമയത്താണ് സംഭവം.