- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സ്‌കൂള്‍ യൂണിഫോം ധരിച്ച വിദ്യാര്‍ഥിനികള്‍ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചു; പിന്നാലെ വന്‍രോഷം; വിദ്യാഭ്യാസ വകുപ്പിനു പരാതി നല്കി രക്ഷിതാക്കള്‍; പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ശുചിമുറി വൃത്തിയാക്കി സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍, പ്രധാനാധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍
ചെന്നൈ: സ്‌കൂള്‍ വിദ്യര്‍ഥിനികളെക്കൊണ്ട് സ്‌കൂള്‍ ശൗചാലയം വൃത്തിയാക്കിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പ്രധാന അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍. ദൃശ്യങ്ങള്‍ സമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് നടപടി. തമിഴ്‌നാട്ടിലെ പാലക്കോട് സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.
സ്‌കൂള്‍ യൂണിഫോം ധരിച്ച് വിദ്യാര്‍ഥിനികള്‍ ശൗചാലയം വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളില്‍ പഠിക്കുന്ന ഗോത്ര വിഭാഗത്തില്‍ നിന്നുള്ള 150-ഓളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം.
പ്രദേശ വാസികളുടെയും രക്ഷിതാക്കളുടേയും കടുത്ത പ്രതിഷേധം സംഭവത്തില്‍ അന്വേഷണം പ്രഖ്യപിക്കുന്നതിന് ഇടയാക്കി. പ്രധാനാധ്യാപിക കുട്ടികളെകൊണ്ട് നിരവധി തവണ മുറ്റമടിപ്പിക്കുകയും ശൗചാലയം വൃത്തിയാക്കുകയും ചെയ്യിപ്പിച്ചിട്ടുണ്ടെന്ന് ആരോപണമുണ്ട്. വീഡിയോ ചര്‍ച്ചായായതോടെ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ ഉടനടി നടപടി സ്വീകരിക്കുകയായിരുന്നു.
തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ പലക്കോടില്‍ ഒന്നു മുതല്‍ എട്ടു വരെയുള്ള ക്ലാസുകളിലായി നൂറ്റമ്പതിലേറെ ആദിവാസി വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം. യൂണിഫോം ധരിച്ച പെണ്‍കുട്ടികള്‍ ചൂലും പിടിച്ച് ശുചിമുറി വൃത്തിയാക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിനു പിന്നാലെ വന്‍ ജനരോക്ഷം ഉയര്‍ന്നിരുന്നു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ചില രക്ഷിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിനു പരാതി നല്‍കുകയും ചെയ്തിരുന്നു.
ശുചിമുറി വൃത്തിയാക്കല്‍, പരിസരം തൂത്തുവാരല്‍, വെള്ളമെടുക്കല്‍ തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ പ്രധാനാധ്യാപിക കുട്ടികളെ ഏല്‍പ്പിക്കുകയായിരുന്നെന്ന് അവര്‍ ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രധാനാധ്യാപികയ്ക്കെതിരെ ഉടന്‍ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്നു മുഖ്യ വിദ്യാഭ്യാസ ഓഫിസര്‍ (സിഇഒ) അന്വേഷണം പ്രഖ്യാപിക്കുകയും ഇതിന്റെ ഭാഗമായി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ (ഡിഇഒ) പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.