- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പക്ഷി ഇടിച്ചാല്‍ പടുകൂറ്റന്‍ വിമാനം തകര്‍ന്നുവീഴുമോ? ദക്ഷിണ കൊറിയയില്‍ 179 പേരുടെ മരണത്തിന് ഇടയാക്കിയ ജെജു എയര്‍ലൈന്‍സ് അപകടം പക്ഷികള്‍ ഇടിച്ചത് മൂലമോ? വിമാനത്തിന്റെ രണ്ടുഎഞ്ചിനില്‍ നിന്നും പക്ഷിത്തൂവലുകളും രക്തവും കണ്ടെടുത്തു; അപകടത്തിന് നാല് മിനിറ്റ് മുമ്പ് ബ്ലാക് ബോക്സ് പ്രവര്‍ത്തനരഹിതമായത് ദുരൂഹം
പക്ഷി ഇടിച്ചാല്‍ പടുകൂറ്റന്‍ വിമാനം തകര്‍ന്നുവീഴുമോ?
സോള്‍: പക്ഷി ഇടിച്ചാല്‍ എങ്ങനെയാണ് പടുകൂറ്റന്‍ വിമാനം തകര്‍ന്നുവീഴുക? ദക്ഷിണ കൊറിയയില്‍, 2024 ഡിസംബര്‍ 24 ന് 179 പേരുടെ മരണത്തിനിടയാക്കിയ ജെജു എയര്‍ലൈന്‍സിന്റെ വിമാനാപകടമാണ് ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. പക്ഷി ഇടിച്ചാണ് അപകടം ഉണ്ടായതെന്ന വാദം അന്ന് പലരും അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഏറ്റവും ഒടുവില്‍, ദക്ഷിണ കൊറിയയിലെ അന്വേഷകര്‍ വിമാനത്തിന്റെ രണ്ടുഎഞ്ചിനില്‍ നിന്നും പക്ഷിത്തൂവലുകളും രക്തവും കണ്ടെത്തിയതോടെ ഈ ദിശയില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായി. ജനുവരി 16 ന് അപകടസ്ഥലത്ത് നിന്നും വീണ്ടെടുത്ത എഞ്ചിനുകളില്‍ ഒന്നില്‍ പക്ഷിത്തൂവലുകള്‍ കണ്ടെത്തിയതായി പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെ, മറ്റേ എഞ്ചിനിലും പക്ഷിത്തൂവലുകള്‍ കണ്ടെത്തിയതായി കൊറിയന്‍ വ്യോമയാന അന്വേഷക ബോര്‍ഡ് സ്ഥിരീകരിക്കുകയും ചെയ്തു.
രണ്ട് എഞ്ചിനില്‍ നിന്നും പക്ഷിത്തൂവലുകള്‍ കണ്ടെത്തിയെന്നും തൂവലുകളും രക്തക്കറയും അടക്കം 17 ഓളം സാമ്പിളുകള്‍ പരിശോധിച്ചെന്നും ദക്ഷിണ കൊറിയയുടെ ദേശീയ ജൈവ വിഭവ ഏജന്‍സി( NBRA) വ്യക്തമാക്കിയിരുന്നു. മൂവാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി സുരക്ഷാവേലിയിലിടിച്ച് കത്തിയാണ് 179 പേര്‍ മരിച്ചത്. വിമാനത്തിലെ രണ്ടു ജീവനക്കാര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ആകെ 175 യാത്രക്കാരും ആറുജീവനക്കാരുമാണ് ജേജു എയര്‍ കമ്പനിയുടെ വിമാനത്തിലുണ്ടായിരുന്നത്.
പക്ഷിയിടിച്ചത്, ലാന്‍ഡിങ് ഗിയര്‍ തകരാര്‍, റണ്‍വേ സുരക്ഷാവേലിയുടെ പ്രശ്‌നം എന്നിവയടക്കം വിവിധ ഘടകങ്ങളാണ് അന്വേഷകര്‍ പരിശോധിക്കുന്നത്. നിലവിലെ തെളിവുകള്‍ വച്ച് പക്ഷികള്‍ ഇടിച്ചതാവാം വിമാനം തകരാര്‍ ഉള്ള കാരണമെന്നാണ് ദക്ഷിണ കൊറിയയുടെ ലാന്‍ഡ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം പ്രഖ്യാപിച്ചത്. 'പക്ഷിയിടിച്ചതായി 'സ്ഥിരീകരിച്ചു', വ്യോമ-റെയില്‍ അപകട അന്വേഷണ കമ്മീഷന്‍ തലവന്‍ ലീ സോങ് യോള്‍ ജനുവരി 8 ന് പ്രാദേശിക മാധ്യമമായ എന്‍ ടുഡേയോട് പറഞ്ഞിരുന്നു. ' എഞ്ചിനില്‍ പ്രവേശിച്ച മണ്ണ് മാറ്റുന്നതിനിടെ ചില തൂവലുകള്‍ കണ്ടു. എതിനത്തില്‍ പെട്ട പക്ഷിയാണെന്നുള്ള കാര്യം അന്വേഷിച്ചുവരികയാണ്'- ലീ അറിയിച്ചു.
വിമാനാപകടത്തിന് നാല് മിനിറ്റ് മൂമ്പ് പൈലറ്റുമാരില്‍ ഒരാള്‍ പക്ഷിയിടിച്ചതായി റിപ്പോര്‍ട്ട് ചെയ്യുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. റണ്‍വേയുടെ എതിര്‍ഭാഗത്ത് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. പൈലറ്റ് വിളിക്കുന്നതിന് രണ്ടുമിനിറ്റ് മുമ്പ് തന്നെ എയര് ട്രാഫിക് കണ്‍ട്രോള്‍ പക്ഷിക്കൂട്ടങ്ങളെ കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു
അനക്കമില്ലാത്ത ബ്ലാക് ബോക്‌സുകള്‍
അതേസമയം വ്യോമയാന അധികൃതരെ ഏറ്റവും കുഴയ്ക്കുന്ന കാര്യം വിമാനത്തിന്റെ രണ്ടുബ്ലാക് ബോക്‌സുകളും അപകടത്തിന് നാല് മിനിറ്റ് മുമ്പ് റെക്കോഡിങ് നിര്‍ത്തിയതാണ്. അന്വേഷണത്തില്‍ നേരിടുന്ന വലിയ വെല്ലുവിളിയും അതുതന്നെ. ബ്ലാക് ബോക്‌സില്‍ വിവരമൊന്നുമില്ലാതെ ശൂന്യമായത് അദ്ഭുതകരമെന്നാണ് ഗതാഗത മന്ത്രാലയത്തിന്റെ മുന്‍ അപകട അന്വേഷകനായ സിം ജായ് ഡോങ് അഭിപ്രായപ്പെട്ടത്. വൈദ്്യുതിയും ബാക്ക് അപ്പും അടക്കം എല്ലാം വിച്ഛേദിക്കപ്പെട്ടത് അപൂര്‍വ സംഭവമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു എഞ്ചിനുകളിലും പക്ഷികള്‍ ഇടിക്കുന്ന സംഭവങ്ങളും അപൂര്‍വ്വമാണ്. അത്തരം അപകടങ്ങള്‍ ഉണ്ടാകുമ്പോഴും വളരെ വിദഗ്ധമായി വിമാനം പൈലറ്റുമാര്‍ സുരക്ഷിതമായി നിലത്തിറക്കിയ സംഭവങ്ങളും ഉണ്ട്. എന്തായാലും ജെജു എയര്‍ലൈന്‍സ് വിമാനം റണ്‍വേ സുരക്ഷാവേലിയില്‍ ഇടിക്കുന്നതിന് നാലുമിനിറ്റ് മുമ്പ് വരെ മാത്രമാണ് ഫ്‌ളൈറ്റ് ഡാറ്റ റെക്കോഡറും( FDR) കോക്ക്പിറ്റ് വോയ്‌സ് റെക്കോഡറും പ്രവര്‍ത്തിച്ചിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.
അപകടത്തില്‍ പെട്ട വിമാനം ബെല്ലി ലാന്‍ഡിംഗ് നടത്തി ശ്രമിക്കുന്നതിനിടയിലാണ് അതിവേഗത്തില്‍ എത്തി മതിലില്‍ ഇടിച്ച് തീപിടിക്കുന്നത്. 2800 മീറ്റര്‍ ദൈര്‍ഘ്യമുള്ള റണ്‍വേയിലൂടെ വിമാനം പാഞ്ഞടുക്കുന്നതിന്റെയും മതിലില്‍ ഇടിച്ച് തീപിടിക്കുന്നതിന്റയും ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിമാനം മതിലില്‍ ഇടിച്ചില്ലായിരുന്നു എങ്കില്‍ വലിയൊരു അപകടം ഒഴിവാക്കാമായിരുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്
തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലെ ത്രിഭുവന്‍ അന്താരാഷ്ട്രവിമാനത്താവളത്തില്‍ നിന്ന് മൂവാനിലേക്കുവന്ന ഇരട്ട എന്‍ജിനുള്ള ബോയിങ് 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്.