- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; വിശ്വാസ്യതയ്ക്കായി ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ എഐ വീഡിയോ: പുത്തന്‍ സൈബര്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി പോലിസ്
പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ്; മുന്നറിയിപ്പുമായി പോലിസ്
തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വ്യാജ പരസ്യങ്ങള്‍ നിര്‍മ്മിച്ച് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും കേരളാ പൊലീസ് മുന്നറിയിപ്പ് നല്‍കി. പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്തും ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എഐ സഹായത്തോടെ നിര്‍മ്മിച്ചുമാണ് തട്ടിപ്പുകാര്‍ വിലസുന്നത്.
പ്രമുഖരുടെ പേരിലുള്ള ഇത്തരം പരസ്യങ്ങള്‍ കണ്ട് കെണിയില്‍ വീഴുന്നവരെ ട്രേഡിങ് പഠിപ്പിക്കാന്‍ എന്ന വ്യാജേന വാട്‌സാപ്പ്, ടെലഗ്രാം ഗ്രൂപ്പില്‍ അംഗങ്ങള്‍ ആക്കുന്നതാണ് തട്ടിപ്പിന്റെ രീതിയെന്നും പൊലീസ് പറയുന്നു. ആളുകള്‍ കെണിയില്‍ വീണെന്നു മനസ്സിലായാല്‍ ട്രേഡിങ്, ഐപിഒ ഇന്‍വെസ്റ്റ്‌മെന്റ് എന്ന വ്യാജേന തട്ടിപ്പുകാര്‍ കൃത്രിമമായി നിര്‍മിച്ച വ്യാജ വെബ്‌സൈറ്റുകളില്‍ അക്കൗണ്ട് തുടങ്ങാന്‍ നിര്‍ബന്ധിക്കും. പിന്നീട് നിക്ഷേപകരെ കൊണ്ട് ലക്ഷങ്ങള്‍ നിക്ഷേപിതക്കാന്‍ പ്രേരിപ്പിക്കുന്നതാണ് തട്ടിപ്പിന്റെ അടുത്ത കടമ്പ.
പണം നിക്ഷേപിച്ചു കഴിഞ്ഞാല്‍ തുടക്കത്തില്‍ നിക്ഷേപിച്ച തുകയും ലാഭവും പിന്‍വലിക്കാന്‍ അവസരം ഒരുക്കും. വന്‍ തുക തിരികെ ലഭിക്കുന്നതോടെ സ്ഥാപനത്തില്‍ നിക്ഷേപകര്‍ക്കുള്ള വിശ്വാസ്യത വര്‍ധിക്കും. തുടര്‍ന്നു കൂടുതല്‍ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും ഐപിഒ വാങ്ങുന്നതിനും കൂടുതല്‍ നിക്ഷേപം നടത്തുന്നതോടെ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കും. സ്റ്റോക്ക് വില്‍ക്കാന്‍ അനുവദിക്കാതെയും ദീര്‍ഘകാലത്തേക്ക് സ്റ്റോക്കുകള്‍ കൈവശം വയ്ക്കുവാനും തട്ടിപ്പുകാര്‍ നിക്ഷേപകരെ നിര്‍ബന്ധിക്കുന്നതാണ് അടുത്ത ഘട്ടം. പിന്നാലെ നിക്ഷേപം പിന്‍വലിക്കാന്‍ ഇവര്‍ കൂടുതല്‍ തുക ആവശ്യപ്പെടും. ഒടുവിലാണ് ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്നു നിക്ഷേപകര്‍ തിരിച്ചറിയുന്നത്.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങള്‍ ശ്രദ്ധയില്‍പ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താല്‍ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്‌സൈറ്റ് മുഖേനയോ സൈബര്‍ പൊലീസിനെ അറിയിക്കണമെന്നും അധികൃതര്‍ അറിയിച്ചു.