- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നല്ല ടീച്ചറിനുള്ള അവാർഡ് കിട്ടിയ വ്യക്തിത്വം; റെസ്പെക്ട് തോന്നുന്ന മുഖഭാവം; ഇടയ്ക്ക് സ്വഭാവത്തിൽ മാറ്റം; ലൈംഗിക സുഖത്തിനായി ടീച്ചർ ഉപയോഗിച്ചത് സ്വന്തം വിദ്യാർത്ഥികളെ; ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു വിദ്യാര്‍ത്ഥിയോടൊപ്പം വീണ്ടും വേണ്ടാത്ത രീതിയിൽ കണ്ടു; അധ്യാപികയെ അഴിക്കുള്ളിലാക്കി കോടതി!
കാലിഫോർണിയ: മാതാ പിതാ ഗുരു എന്നാണ് ചൊല്ല്. കാരണം നമുക്ക് അറിവ് പറഞ്ഞു തരുന്നവരാണ് അധ്യാപകർ. വിദ്യാര്‍ത്ഥികളുടെ ജീവിതത്തിന്‍റെ ദിശയും ഭാവിയും കരുപ്പിടിക്കുന്നവരാണ് അധ്യാപകരെന്നതാണ് ഈ ബഹുമാനത്തിന് കാരണവും. പക്ഷെ ഇപ്പോൾ കാലം മാറിയപ്പോൾ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള വഴിവിട്ട ബന്ധത്തിന്‍റെ നിരവധി കഥകളാണ് പുറത്ത് വരുന്നത്. അക്കൂട്ടത്തിലേക്ക് കാലിഫോർണിയയില്‍ നിന്നും 35-കാരിയായ ജാക്വിലിന്‍ മാ എന്ന അധ്യാപികയുടെ വാര്‍ത്തയും എത്തുന്നത്.
2022 -ല്‍ ജാക്വിലിന്‍ മായെ കാലിഫോർണിയയി സാന്‍ഡിയാഗോ കൌണ്ടി, 'ടീച്ചർ ഓഫ് ദി ഇയർ' അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2023 -ല്‍, അതായത് അവാർഡ് ലഭിച്ച് വെറും ഏഴ് മാസം കഴിഞ്ഞ്, കൌമാരക്കാരായ സ്വന്തം വിദ്യാർത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജാക്വിലിന്‍ മായെ പോലീസ് പിടികൂടി.
11 ഉം 12 ഉം വയസുള്ള കൌമാരക്കാരായ വിദ്യാര്‍ത്ഥികളുമായി ടീച്ചർക്ക് ലൈംഗിക ബന്ധം ഉണ്ടായിരുന്നതായി ഡെയ്‍ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്തത്. 13 -കാരനായ മകനുമായി ടീച്ചർക്കുള്ള ബന്ധത്തെ കുറിച്ച് മാതാപിതാക്കൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ടീച്ചര്‍ പിടിയിലാകുന്നത്.
പിന്നീട് ഇവര്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങി. പക്ഷെ തൊട്ടടുത്ത ദിവസം മറ്റൊരു വിദ്യാര്‍ത്ഥിയോടൊപ്പം ടീച്ചറെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ടീച്ചർക്ക് കുട്ടികളുടെ പോണോഗ്രാഫിയുമായും ബന്ധമുണ്ടെന്നും പോലീസ് പറയുന്നു.
തന്‍റെ വിദ്യാര്‍ത്ഥികളെ സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കാന്‍ ജാക്വിലിന്‍റെ തന്‍റെ പദവി ദുരുപയോഗം ചെയ്തെന്ന് കോടതി കണ്ടെത്തി. കുറ്റം സമ്മതിച്ച ജാക്വിലിന്‍, കോടതി തന്‍റെ വിധി പറയവെ കരയുകയായിരുന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു. 35 -കാരിയായ അധ്യാപികയ്ക്ക് 30 വര്‍ഷത്തേക്കാണ് കോടതി തടവിന് വിധിച്ചത്. ഈ കേസിന് വളരെ പ്രാധാന്യം നല്‍കുന്നെന്നും അത് അവർക്ക് അവാര്‍ഡ് ലഭിച്ചത് കൊണ്ടല്ല, മറിച്ച് അവര്‍ സമൂഹത്തില്‍ ആരായിരുന്നു എന്നത് കൊണ്ടാണെന്നും ഡെപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഡ്രൂ ഹാർട്ട് കേസിനെ കുറിച്ച് വ്യക്തമാക്കി.