- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം പബ്ബിലേക്ക് ക്ഷണിച്ചു; അടിച്ചു പൂസായി പാട്ടിനൊപ്പം വൈബായി നിൽക്കവേ ലൈംഗികാതിക്രമം; പുരുഷന്മാരായ സഹപ്രവർത്തകരെ കടന്നുപിടിക്കാൻ ശ്രമം; അന്വേഷണത്തിൽ മറ്റൊരു വെളിപ്പെടുത്തലും; അശ്ലീല ചാറ്റ് സഹിതം പൊക്കി; വനിതാ കോൺസ്റ്റബിളിനെ സർവീസിൽ നിന്നും പിരിച്ചുവിട്ടു; യുകെ യിൽ നടന്നത്!
ലണ്ടൻ: ഡ്യൂട്ടി കഴിഞ്ഞ് വൈകുന്നേരം പബ്ബിലേക്ക് ക്ഷണിച്ച് പോലീസ് ഡിപ്പാർട്ട്മെന്റിലെ സഹപ്രവർത്തകരോട് മോശമായി പെരുമാറിയ വനിതാ കോൺസ്റ്റബിളിന് എട്ടിന്റെ പണി. പബ്ബിലേക്ക് പോയ ശേഷം മദ്യപിച്ച് ലഹരിയിൽ നിൽക്കുമ്പോഴാണ് വനിതാ സഹപ്രവർത്തക അതിക്രമം കാണിച്ചത്. യുകെ യിലാണ് സംഭവം നടന്നത്.
സംഭവത്തിൽ പുരുഷന്മാരായ സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയ പോലീസ് ഉദ്യോഗസ്ഥയെ പിരിച്ചുവിട്ടു. മദ്യപിച്ചതിനുശേഷം വെതർസ്‌പൂൺസ് എന്ന പബ്ബിൽവച്ച് രണ്ട് സഹപ്രവർത്തകരോട് ലൈംഗികാതിക്രമം നടത്തിയതിന് ഹാംസ്‌പിയറിലെ പോലീസ് കോൺസ്റ്റബിളായ ടിയ ജോൺസൺ വാർണെയെ ആണ് പിരിച്ചുവിട്ടത്. കടുത്ത നടപടി എടുക്കണമെന്ന് അധികൃതർ നേരെത്തെ അറിയിച്ചിരിന്നു.
ലൈംഗികാതിക്രമം എതിർത്ത ഒരു പോലീസ് ഉദ്യോഗസ്ഥന് അപമര്യാദയായ രീതിയിൽ ടിയ ഫോൺ സന്ദേശവും അയച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന്റെ സ്വകാര്യ ഭാഗത്ത് 20 സെക്കന്റോളം സ്‌പർശിച്ചുവെന്നും ടിയക്കെതിരായ ട്രൈബ്യൂണലിന്റെ വാദത്തിൽ പറയുന്നു. ടിയയുടെ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനും പബ്ബിലുണ്ടായിരുന്നു. ഇയാൾക്കെതിരെയും മോശം പെരുമാറ്റത്തിന് നടപടി സ്വീകരിച്ചെങ്കിലും പിന്നീട് വെറുതെവിട്ടു. ഈസ്റ്റ്‌ലീയിൽ നടന്ന ഹിയറിംഗിനുശേഷം ടിയയെ കോളേജ് ഒഫ് പൊലീസിംഗിന്റെ പിരിച്ചുവിടപ്പെട്ടവരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ടിയയുടെ പെരുമാറ്റത്തെ ഡെപ്യൂട്ടി ചീഫ് കോൺസ്റ്റബിൾ സാം ഡെ റെയ രൂക്ഷമായി വിമർശിച്ചു. ഇത്തരമൊരു രീതിയിൽ ഒരു പോലീസ് ഉദ്യോഗസ്ഥ പെരുമാറിയെന്നത് അപമാനകരമാണ്. ഒരു ഉദ്യോഗസ്ഥർക്കും സഹപ്രവർത്തകരിൽ നിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകാൻ പാടില്ല. ഡ്യൂട്ടിയിൽ ആയിരുന്നാലും അല്ലായെങ്കിലും ഇത് അംഗീകരിക്കാൻ പറ്റാത്തതാണ്.
പോലീസ് ഉദ്യോഗസ്ഥർ എല്ലായ്‌പ്പോഴും ഉയർന്ന നിലവാരം പുലർത്തേണ്ടതുണ്ട്. നമ്മുടെ പ്രവൃത്തികൾ പൊലീസ് സേനയെ ഒന്നാകെ ബാധിക്കും. അതിനാൽ തന്നെ ടിയയെ സേനയിൽ നിന്ന് പുറത്താക്കിയത് കൃത്യമായ തീരുമാനം തന്നെയാണെന്നും സാം ഡെ റെയ വ്യക്തമാക്കി.