- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മോഷ്ടാവിനെ കണ്ടെത്താന്‍ നാടെങ്ങും അന്വേഷണം; അലക്കാന്‍ തുണിയിട്ടുവെച്ച ബക്കറ്റില്‍ മോഷ്ടിച്ച സ്വര്‍ണം തിരികെവച്ച് കള്ളന്‍; ഒരു മാലയൊഴികെ ബാക്കി സ്വര്‍ണം തിരിച്ചുകിട്ടിയെന്ന് കുടുംബം; പിടിക്കപ്പെടുമെന്ന ഭയമാകാമെന്ന് പൊലീസ്
അലക്കാന്‍ തുണിയിട്ടുവെച്ച ബക്കറ്റില്‍ മോഷ്ടിച്ച സ്വര്‍ണം തിരികെവച്ച് കള്ളന്‍
കോഴിക്കോട്: മുക്കത്ത് ഓട് പൊളിച്ച് മോഷ്ടിച്ചുകൊണ്ടുപോയ സ്വര്‍ണം അതേ വീട്ടില്‍ തിരികെ കൊണ്ടുവന്നുവച്ച് കേസില്‍ നിന്നും തലയൂരാന്‍ മോഷ്ടാവിന്റെ ശ്രമം. വീട്ടിലെ തുണി അലക്കുന്ന ബക്കറ്റിലാണ് മോഷ്ടിക്കപ്പെട്ട ആഭരണങ്ങള്‍ കണ്ടെത്തിയത്. മുക്കം കുമാരനല്ലൂരില്‍ ചക്കിങ്ങല്‍ വീട്ടില്‍ സെറീനയുടെ വീട്ടില്‍ നിന്നും കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ 25 പവന്‍ സ്വര്‍ണ്ണമാണ് വീടിന് പുറത്ത് മുഷിഞ്ഞ തുണി സൂക്ഷിച്ച ബക്കറ്റില്‍ വ്യാഴാഴ്ച രാവിലെ കണ്ടെത്തിയത്. എന്നാല്‍ മോഷ്ടാവിനെക്കുറിച്ച് ഒരുസൂചനയും ലഭിച്ചിട്ടില്ല.
വീടിന് പുറത്ത് അലക്കാനുള്ള വസ്ത്രം സൂക്ഷിച്ച ബക്കറ്റില്‍ നിന്നുമാണ് സ്വര്‍ണം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച മോഷണം പോയ സ്വര്‍ണമാണ് കള്ളന്‍ തിരികെ കൊണ്ട് വെച്ചത്. ശനിയാഴ്ച രാത്രി എട്ട് മണിക്കും 10 മണിക്കും ആയിരുന്നു കുളങ്ങരമുക്കിലെ മോഷണം. ഷെറീനയും വീട്ടുകാരും ബന്ധു വീട്ടില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോയ നേരത്ത് ആയിരുന്നു മോഷണം നടന്നത്. ഷെറീനയുടെ മകള്‍ പ്രസവത്തിനായി വീട്ടിലെത്തിയിരുന്നു. മകളുടെ സ്വര്‍ണ്ണം വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്നു. ഈ സ്വര്‍ണ്ണമാണ് മോഷണം പോയത്. വീടിന്റെ ഓട് പൊളിച്ചിറങ്ങിയാണ് മോഷ്ടാവ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.
സംഭവത്തിന് പിന്നാലെ ഷെറീന മുക്കം പൊലീസില്‍ പരാതി നല്‍കുകയും സംഭവം വാര്‍ത്തയാകുകയും ചെയ്തിരുന്നു. മുറിയിലെ അലമാരയുടെ ചുവട്ടില്‍ പെട്ടികളിലായി സൂക്ഷിച്ച സ്വര്‍ണാഭരണമാണ് നഷ്ടമായത്. മുക്കം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു ഇതിന് പിന്നാലെയാണ് മോഷണം നടന്ന് നാല് ദിവസം കഴിഞ്ഞ് വീടിന് പുറത്തുനിന്നും നഷ്ടപ്പെട്ട സ്വര്‍ണം കണ്ടെത്തിയത്. ആരാണ് മോഷ്ടിച്ചതെന്നും പിന്നീട് തിരികെ കൊണ്ടുവന്നതെന്നും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. എന്തായാലും നഷ്ടപ്പെട്ട സ്വര്‍ണം തിരികെ കിട്ടിയ ആശ്വാസത്തിവാണ് ഷെറീനയും കുടുംബവും.
ശനിയാഴ്ച രാത്രി എട്ടുണിയോടെ ബന്ധുവീട്ടില്‍ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയ സെറീനയും കുടുംബവും രാത്രി പത്ത് മണിയോടെയാണ് തിരിച്ചെത്തിയത്. ഈ സമയത്താണ് മുറിയിലെ അലമാരയുടെ ചുവട്ടില്‍ പെട്ടികളിലായി സൂക്ഷിച്ചിരുന്ന 25 പവന്‍ മോഷണം പോയതായി കണ്ടെത്തിയത്. വീടിന്റെ ഓട് പൊളിച്ച നിലയിലായിരുന്നു. തുടര്‍ന്ന് സെറീന മുക്കം പോലീസില്‍ പരാതി നല്‍കി. ബന്ധുക്കളെ ഉള്‍പ്പടെ സംശയിക്കുന്നുണ്ടെന്ന് കാണിച്ചായിരുന്നു സറീനയുടെ പരാതി.
പരാതിയില്‍ മുക്കം പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ വീടിന് പുറകില്‍ അലക്കാനുള്ള വസ്ത്രങ്ങള്‍ സൂക്ഷിച്ച ബക്കറ്റില്‍ നിന്നും സ്വര്‍ണ്ണം ലഭിച്ചത്. വീട്ടുകാര്‍ അലക്കാനായി തുണി ബക്കറ്റില്‍ നിന്നും പുറത്തെടുത്തപ്പോളാണ് സ്വര്‍ണം കണ്ടത്. മുക്കം പോലീസ് സ്ഥലത്തെത്തി തിരിച്ചുകിട്ടിയ സ്വര്‍ണാഭരണം പരിശോധിച്ചു. ഒരു മാലയൊഴികെ ബാക്കി സ്വര്‍ണം തിരിച്ചുകിട്ടിയതായി സെറീന പോലീസിനെ അറിയിച്ചു. സ്വര്‍ണം വീണ്ടെടുത്തെന്ന് മുക്കം പോലീസ് അറിയിച്ചു. പിടിക്കപ്പെടുമെന്ന ഭയംകൊണ്ടാകാം മോഷ്ടാവ് ആഭരണങ്ങള്‍ തിരികെ എത്തിച്ചത് എന്നും അന്വേഷണസംഘം പറഞ്ഞു.അലക്കാന്‍ തുണിയിട്ടുവെച്ച ബക്കറ്റില്‍ മോഷ്ടിച്ച സ്വര്‍ണം തിരികെവച്ച് കള്ളന്‍