വാഷിങ്ടണ്‍: അമേരിക്കയെ ഞെട്ടിച്ച ഒരു കൊലപാതക വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. സ്വന്തം സഹോദരിയുടെ കഴുത്തിൽ കത്തി കുത്തി കയറ്റി അരുംകൊല. ഇതിനുപിന്നാലെ കോടതി മുറിക്കുള്ളിൽ പ്രതിയുടെ മറുപടിയാണ് ഏവരെയും ഞെട്ടിപ്പിച്ചത്. ഇരട്ട സഹോദരിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിനെ 15 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു. കൊലപാതകത്തിന് വിചിത്ര വാദമുന്നയിച്ച പ്രതി നേരത്തെ ജനശ്രദ്ധ നേടിയിരുന്നു.

തന്റെ ഇരട്ട സഹോദരിയായ മേഖനെ കൊല്ലുന്ന സംഭവം സ്വപ്നമാണെന്നാണ് കരുതിയതെന്നാണ് പ്രതി പറയുന്നതെന്ന് ഫോക്സ് 26 ഹസ്റ്റണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെഞ്ചമിന്‍ എലിയട്ട് എന്ന യുവാവാണ് കേസിലെ കൊടും ക്രിമിനൽ.

2021 സെപ്തംബർ 29-ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അന്ന് പ്രതിയുടെ പ്രായം വെറും 17 വയസായിരുന്നു. ഇരട്ട സഹോദരിയെ ഇയാള്‍ കത്തി കൊണ്ട് കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തന്റെ മുറിയിലാണ് തലേന്ന് രാത്രി കിടന്നുറങ്ങിയതെന്നും എന്നാല്‍ എഴുന്നേറ്റപ്പോള്‍ മേഖന്റെ മുറിയില്‍ അവളുടെ കഴുത്തിൽ കത്തിയുമായി കുത്തി നിന്ന അവസ്ഥയിലായിരുന്നുവെന്നും ബെഞ്ചമിൻ എലിയട്ട് പറയുന്നു.

ഉണര്‍ന്നപ്പോള്‍, താന്‍ സ്വപ്നം കാണുകയല്ലെന്ന് തിരിച്ചറിഞ്ഞയുടൻ കത്തി നീക്കം ചെയ്യുകയും സഹോദരിക്ക് സിപിആര്‍ നല്‍കുകയുമായിരുന്നുവെന്നാണ് ഇയാള്‍ കോടതിയില്‍ പറഞ്ഞിരിക്കുന്നത്.

സംഭവസ്ഥലത്തേക്ക് ആളുകള്‍ എത്തിയപ്പോള്‍ പ്രതി മേഖന് സിപിആര്‍ നല്‍കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഒന്നിലധികം കുത്തേറ്റ മേഖന്‍ മരണത്തിന് കീഴടങ്ങി. സഹോദരിയെ കൊല ചെയ്ത താന്‍ ഒരു വിധത്തിലുമുള്ള ബഹുമാനവും അര്‍ഹിക്കുന്നില്ലെന്ന് പ്രതി കോടതി മുറിയില്‍ വച്ച് പറഞ്ഞു. ബോധം വന്നപ്പോള്‍ പരിഭ്രാന്തനായി, കത്തി താഴെയിട്ട് തലയിണ കൊണ്ട് രക്തസ്രാവം നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും തന്റെ മൊബൈലില്‍ നിന്ന് 911 എന്ന എമര്‍ജന്‍സി നമ്പറില്‍ വിളിക്കുകയായിരുന്നുവെന്നും ബെഞ്ചമിന്‍ എലിയട്ട് വ്യക്തമാക്കി.

ഉറക്കത്തിൽ നടക്കുക, വിചിത്രമായി പെരുമാറുക എന്നീ ലക്ഷണങ്ങളുള്ള പാരാസോമ്നിയാസ്-സ്ലീപ്പ് ഡിസോർഡേഴ്സ് ഉള്ളയാളാണ് ഇതെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ജൂറി തെറ്റായ വിധിയിലേക്കാണ് കാര്യങ്ങള്‍ കൊണ്ടെത്തിച്ചെന്നാണ് കരുതുന്നതെന്ന് ഇയാളെ പരിശോധിച്ച ന്യൂറോളജിസ്റ്റ് ഡോ. ജെറാൾഡ് സിമ്മൺസ് പറയുന്നത്. സംഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായിരിക്കുകയാണ് പ്രതിയുടെ പ്രതികരണം ഏവരെയും ഞെട്ടിപ്പിച്ചുവെന്നാണ് ആളുകൾ പറയുന്നത്.