- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സഹിക്കാൻ കഴിയാത്ത 'തലവേദന'; അമിതമായി ഗുളികൾ എടുത്ത് കഴിച്ചത് വിനയായി; പിന്നാലെ ക്ഷീണം അമ്മ അറിയാതെ ഉറങ്ങിപ്പോയി; മുലപ്പാൽ കിട്ടാതെ പിഞ്ചുകുഞ്ഞ് 43 മണിക്കൂർ പട്ടിണി കിടന്നു; ഒടുവിൽ ദാരുണാന്ത്യം; പോലീസെത്തിയപ്പോൾ തൊട്ടിലിൽ കണ്ടത് ദയനീയ കാഴ്ച
മിസോറി: പുറത്തുപോയിട്ട് വന്നപ്പോൾ യുവതിക്ക് ഭയങ്കര തലവേദന പിന്നാലെ കുഞ്ഞിന് തൊട്ടിലിൽ ഉറക്കിയ ശേഷം അമിതമായി ഗുളികൾ എടുത്ത് കഴിച്ചു. തുടർന്ന് ക്ഷീണവും ഉറക്കവും അനുഭപ്പെട്ട അമ്മ അറിയാതെ ഉറങ്ങിപോയി. പിഞ്ചുകുഞ്ഞ് 43 മണിക്കൂർ ആണ് മുലപ്പാൽ കിട്ടാതെ പട്ടിണി കിടന്നത്.
വെറും ഒരു വയസ് പ്രായമുള്ള കുഞ്ഞാണ് തൊട്ടിലിൽ പട്ടിണി കിടന്ന് മരിച്ച നിലയിൽ കണ്ടെത്തി. മൈഗ്രേനെ പഴിച്ച് 21കാരിയായ അമ്മ. അറസ്റ്റ് ചെയ്ത് പൊലീസ്. അമേരിക്കയിലെ മിസോറിയിലാണ് സംഭവം നടന്നത്. ധരിച്ചിരുന്ന ഡയപ്പർ പോലും മാറ്റാത്ത നിലയിൽ പട്ടിണി കിടന്നാണ് ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞ് മരിച്ചത്. തലവേദനയ്ക്ക് അമിതമായി മരുന്ന് കഴിച്ച് ഉറങ്ങിയ 21കാരി ഉണർന്നപ്പോൾ കുട്ടി ചലനമറ്റ നിലയിലായിരുന്നു.
43മണിക്കൂറോളമാണ് കുഞ്ഞ് തൊട്ടിലിൽ പട്ടിണി കിടന്നത്. സംഭവത്തിൽ അശ്രദ്ധമായി പിഞ്ചുകുഞ്ഞിനെ കൈകാര്യം ചെയ്തതിന് 21കാരിയായ അലിസാ വെമെയറിനെ പൊലീസ് ചൊവ്വാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ ചലനമറ്റ നിലയിൽ കണ്ടെത്തിയതിന് പിന്നാലെ ഇവർ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. സംശയകരമായ സാഹചര്യത്തിൽ കുട്ടി മരിച്ചതിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലാണ് യുവതിയുടെ അശ്രദ്ധ പുറത്ത് വന്നത്.
കുട്ടിയുടെ ചുണ്ട് നീല നിറത്തിലായെന്നും ചലിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് യുവതി പൊലീസ് സഹായം തേടിയത്. കടുത്ത തലവേദന നിമിത്തം തൊട്ടിലിന് അടുത്തേക്ക് പോവാൻ സാധിച്ചിരുന്നില്ലെന്നായിരുന്നു യുവതി പൊലീസിനോട് വിശദമാക്കിയത്. ഡയപ്പർ ദീർഘ നേരത്തേക്ക് മാറ്റാത്തതിനേ തുടർന്ന് ശരീരത്തിൽ ചുവന്ന തടിപ്പുകളും ദൃശ്യമായിരുന്നു.
മഗ്രേനുള്ള മരുന്ന് കഴിച്ച ശേഷം ഉറങ്ങിയ താൻ എഴുന്നേറ്റ് നോക്കുമ്പോൾ കുട്ടി ചലനമറ്റ നിലയിൽ ആയിരുന്നതായാണ് യുവതി അവകാശപ്പെടുന്നത്. ഒന്നിലേറെ ഗുളികകൾ കഴിച്ചതായും ഇവർ വിശദമാക്കിയിട്ടുണ്ട്. അശ്രദ്ധമൂലമുള്ള ശിശു മരണത്തിനുള്ള വകുപ്പുകൾ ചുമത്തിയാണ് അമ്മയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.