- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; ക്ഷേത്രത്തിന് മുന്നില്‍ കാവിക്കൊടികള്‍ കെട്ടി; നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കി വൈസ് പ്രസിഡന്റ്
കൊല്ലത്ത് ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം
കൊല്ലം: കൊല്ലം കോട്ടുക്കല്‍ മഞ്ഞിപ്പുഴ ക്ഷേത്രോത്സവത്തിലെ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പരാതി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കൊല്ലം മഞ്ഞിപ്പുഴ ശ്രീഭഗവതി ഭദ്രകാളി ക്ഷേത്രത്തിലാണ് ഗണഗീതം പാടിയത്. കടക്കല്‍ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനത്തിനു തൊട്ടു പിന്നാലെയാണ് പുതിയ വിവാദം.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് കോട്ടുക്കല്‍ സ്വദേശി പ്രതിന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിതോരണങ്ങള്‍ കെട്ടിയതിലും പരാതി നല്‍കിയിട്ടുണ്ട്. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശിയാണ് പരാതി നല്‍കിയത്.
നാഗര്‍കോവില്‍ നൈറ്റ് ബേര്‍ഡ്‌സ് എന്ന ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്. സമീപത്തെ കടയ്ക്കല്‍ ക്ഷേത്രത്തില്‍ വിപ്ലവഗാനം പാടിയതില്‍ കേസ് എടുത്തിരുന്നു. ക്ഷേത്ര ഉപദേശക സമിതി വൈസ് പ്രസിഡന്റ് അഖില്‍ ശശി കടയ്ക്കല്‍ പോലീസിലും ദേവസ്വം ബോര്‍ഡിലും പരാതി നല്‍കി. ക്ഷേത്രത്തിലും പരിസരത്തും ആര്‍ എസ് എസിന്റെ കൊടി തോരണങ്ങള്‍ കെട്ടിയിരിക്കുന്നതായും പരാതിയില്‍ കാണിച്ചിട്ടുണ്ട്.