- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'എടപ്പാടി പളനി സ്വാമിയെ വകവരുത്തും; ആര്‍ഡിഎക്സ് വച്ചിട്ടുണ്ട്'; റാണ തഹാവൂര്‍ എന്ന ഇമെയിലില്‍നിന്നും തൃശൂര്‍ കലക്ടറേറ്റില്‍ ബോംബ് ഭീഷണി; പരിശോധനയുമായി പൊലീസ്; പാലക്കാട് ആര്‍ഡിഒ ഓഫിസിലും ബോംബ് ഭീഷണി
ആര്‍ഡിഒ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി
തിരുവനന്തപുരം: ആര്‍ഡിഒ ഓഫീസുകളില്‍ ബോംബ് ഭീഷണി. തൃശ്ശൂരിലും പാലക്കാടുമാണ് ആര്‍ഡിഒ ഓഫീസുകള്‍ക്ക് ബോംബ് ഭീഷണി വന്നത്. റാണ തഹവൂര്‍ എന്ന പേരിലുള്ള വിലാസത്തില്‍ നിന്ന് വന്ന മെയിലില്‍ തമിഴ്നാട്ടിലെ എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമിയെ വധിക്കാന്‍ വേണ്ടി ബോംബ് സ്‌ഫോടനം നടക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തിലെ ഓഫീസുകളില്‍ ഭീഷണി സന്ദേശം ലഭിച്ചതിന്റെ കാരണം വ്യക്തമല്ല.
തൃശൂര്‍ അയ്യന്തോളിലെ ആര്‍.ഡി.ഒ ഓഫിസ് ബോംബിട്ട് തകര്‍ക്കുമെന്നാണ് ആദ്യം ഭീഷണിയെത്തിയത്. പുലര്‍ച്ചെ നാലരയോടെയാണ് ബോംബ് ഭീഷണിയെത്തിയത്. പിന്നാലെ പാലക്കാട് ആര്‍ഡിഒ ഓഫീസിലും ഭീഷണി സന്ദേശം ലഭിച്ചു. രണ്ടിടത്തും ആര്‍ഡിഒയുടെ ഇമെയിലിലാണ് ഭീഷണി സന്ദേശമെത്തിയത്. ബോംബ് സ്‌ക്വോഡും പൊലീസും ആര്‍ഡിഒ ഓഫീസുകളില്‍ പരിശോധന നടത്തുകയാണ്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബോംബ് പൊട്ടും എന്നാണ് ഇ-മെയില്‍ സന്ദേശത്തില്‍ ഉള്ളത്.
സന്ദേശം ലഭിച്ചതോടെ പൊലീസ് പരിശോധന ആരംഭിച്ചു. ബാരിക്കേഡ് വച്ച് പൊലീസ് കലക്ടറേറ്റിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. പാലക്കാട് ആര്‍ഡിഒ ഓഫിസിലും മറ്റൊരു ബോംബ് ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ട്. ഇവിടെയും പൊലീസ് പരിശോധന നടക്കുന്നുണ്ട്.