- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹ ദിനത്തില്‍ ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വര്‍ണം മോഷണം പോയി; പൊലീസ് കേസെടുത്തതോടെ പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച നിലയില്‍ വീട്ടുമുറ്റത്ത് കണ്ടെത്തി; 30 പവന്‍ മോഷ്ടിച്ച വരന്റെ ബന്ധുവായ യുവതി പിടിയില്‍
വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്
കണ്ണൂര്‍: കരിവള്ളൂരില്‍ വിവാഹം നടന്ന വീട്ടില്‍ നിന്ന് 30 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ പ്രതിയായ യുവതി പിടിയില്‍. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. പ്രതിയായ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. സ്വര്‍ണം കണ്ടാല്‍ ഭ്രമം തോന്നാറുണ്ടെന്നും അങ്ങനെയാണ് മോഷണം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നല്‍കിയ മൊഴി.
കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ വൈകിട്ട് അഴിച്ചുവച്ച സ്വര്‍ണമാണ് മോഷണം പോയത്. പിടിക്കപ്പെടുമെന്നായപ്പോള്‍ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു.
പ്ലാസ്റ്റിക് കവറില്‍ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവര്‍ന്ന മുഴുവന്‍ സ്വര്‍ണാഭരണങ്ങളും കവറില്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.
കല്യാണ ദിവസമായ മെയ് 1 ന് രാത്രി 7 മണിയോടെയാണ് സ്വര്‍ണം കാണാതായത്. വൈകിട്ട് ഭര്‍ത്താവിന്റെ വീട്ടിലെ അലമാരയില്‍ അഴിച്ചുവെച്ച സ്വര്‍ണം മോഷണം പോയെന്നായിരുന്നു പരാതി. തുടര്‍ന്ന് മെയ് 7ന് രാവിലെ വീട്ടുമുറ്റത്ത് ഉപേക്ഷിച്ച നിലയിലാണ് ആഭരണങ്ങള്‍ കണ്ടെത്തിയിരുന്നു.
പയ്യന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് സ്വര്‍ണം ഒന്നുപോലും നഷ്ടമാകാതെ തിരികെ ലഭിച്ചത്. സംഭവത്തില്‍ ബന്ധുവായ യുവതിയെ ഇന്ന് രാവിലെയാണ് പയ്യന്നൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്.