- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവതിയെ പിന്തുടര്ന്നെത്തി സ്കൂട്ടറില്‍ നിന്ന് തള്ളിയിട്ടു; പോലീസ് കേസെടുത്തുവെന്ന് അറിഞ്ഞ് ഒളിവില്‍പ്പോയി; വീണ്ടും സ്ത്രീകളെ ശല്യം ചെയ്യുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു: യുവാവ് അറസ്റ്റില്‍
മല്ലപ്പള്ളി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ യുവതിയെ മറ്റൊരു സ്കൂട്ടറില്‍ പിന്തുടര്ന്നെത്തി തള്ളിയിട്ട് പരുക്കേല്പിച്ച കേസില്‍ യുവാവിനെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. വായ്പൂര് കോട്ടാങ്ങല്‍ പുത്തന്‍പുരയില്‍ വിഷ്ണു മോന് (20) ആണ് അറസ്റ്റിലായത്. വായ്പൂര് സ്വദേശിനിയെ കഴിഞ്ഞ 16 ന് രാത്രി 8.45 ന് വായ്പൂര് റോഡില്‍ ശാസ്താംകോയിക്കലില്‍ വച്ചാണ് ഇയാള്‍ ആക്രമിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മല്ലപ്പള്ളിയില്‍ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്.
മല്ലപ്പള്ളിയിലുള്ള ഒരു ഹോട്ടലിലെ ജീവനക്കാരനാണ്. ആക്രമണത്തില്‍ സ്കൂട്ടറില്‍ നിന്നും മറിഞ്ഞ് റബര്‍ തോട്ടത്തില്‍ വീണ് യുവതിയുടെ ഇടതുകൈത്തണ്ടയ്ക്ക് പൊട്ടലുണ്ടായി. 19 നാണ് പെരുമ്പെട്ടി പോലീസ് കേസ് എടുത്തത്. വിവരമറിഞ്ഞ പ്രതി ഒളിവില്‍ പോയി. കഴിഞ്ഞ ദിവസം ഇയാള്‍ ജോലി ചെയ്യുന്ന ഹോട്ടലിനു മുന്നില്‍ നിന്ന് സ്ത്രീകളെ ശല്യം ചെയ്യുന്നതായി കണ്ടു നാട്ടുകാര്‍ പിടികൂടി തടഞ്ഞുവച്ച് പോലീസിനെ അറിയിച്ചു.
ഇതിനോടകം താലൂക്കാശുപത്രിയില്‍ അഡ്മിറ്റായ പ്രതിയെ അവിടെയെത്തി പോലീസ് ചോദ്യം ചെയ്തു. യുവതിയെ ആക്രമിച്ചത് താനാണെന്ന് ഇയാള്‍ സമ്മതിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്.ഐ പി.ബി ബോസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി.