- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'എസ്എഫ്ഐ സമരമായതിനാല്‍ ക്ലാസില്ല; ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും'; വേവിക്കാന്‍ എടുത്ത അരി തട്ടിക്കളഞ്ഞു; സ്‌കൂളിലെ പാചകത്തൊഴിലാളിയെ തൊഴിലാളിയെ കയ്യേറ്റം ചെയ്തു; ഡിവൈഎഫ്ഐ നേതാവ് അക്ഷയ മനോജിന് എതിരെ എബിവിപി നേതാവിന്റെ പരാതി; കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കലക്ടറോട് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍
കണ്ണൂര്‍: എസ്എഫ്‌ഐ പഠിപ്പുമുടക്കിനിടെ സ്‌കൂളിലെ പാചകത്തൊഴിലാളിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ ഡിവൈഎഫ്‌ഐ വനിതാ നേതാവിനെതിരേ നടപടിയെടുക്കണമെന്ന് നിര്‍ദേശിച്ച് ദേശീയ ബാലാവകാശ കമ്മീഷന്‍. എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്യ ലക്ഷ്മി നല്‍കിയ പരാതിയിലാണ് ജില്ലാ കളക്ടറോട് അന്വേഷണം നടത്തി ഉചിതമായ നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചത്. കുട്ടികളുടെ ക്ഷേമത്തിനും വികാസത്തിനും വേണ്ടി വിഭാവന ചെയ്യപ്പെട്ട പിഎം പോഷണ്‍ പദ്ധതിയുടെ ഗുണഫലങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്നും ജില്ലാ കള്ക്ടറോട് നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ പേരാവൂര്‍ ബ്ലോക്ക് ജോയിന്റ് സെക്രട്ടറി അക്ഷയ മനോജിനെതിരേ നേരത്തെ പേരാവൂര്‍ പോലീസ് കേസെടുത്തിരുന്നു. കണ്ണൂര്‍ മണത്തണ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പാചകത്തൊഴിലാളി വസന്തയ്ക്ക് നേരെയായിരുന്നു എസ്എഫ്‌ഐ-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ അതിക്രമം.
രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. ഉച്ചഭക്ഷണം തയ്യാറായാല്‍ ക്ലാസ് തുടരും എന്ന കാരണം പറഞ്ഞാണ് പ്രവര്‍ത്തകര്‍ പാചകത്തൊഴിലാളിയെ കൈയേറ്റംചെയ്തത്. സമരമായതിനാല്‍ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിര്‍ത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാന്‍ എടുത്ത അരി പ്രവര്‍ത്തകര്‍ തട്ടിക്കളയുകയായിരുന്നു. കൈ തട്ടിമാറ്റിയപ്പോള്‍ ചൂടുവെള്ളം കാലില്‍വീണ് പൊള്ളലേറ്റെന്ന് പാചക തൊഴിലാളി പറഞ്ഞിരുന്നു.
2005 ലെ ബാലാവകാശ സംരക്ഷണ നിയമപ്രകാരമാണ് എം ആര്യ ലക്ഷ്മി പരാതി നല്‍കിയത്. ജൂലൈ 10 ന് മണത്തണ സ്‌കൂളില്‍ നടന്ന സംഭവത്തില്‍ ബാലാവകാശ ലംഘനം, പൊതുപ്രവര്‍ത്തകയ്ക്ക് നേരേയുള്ള ആക്രമണം, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നിവയുടെ പേരിലാണ് പരാതി. കഴുകിയ അരി വേവിക്കുന്നതിനായി ഇടാന്‍ ശ്രമിക്കുന്നതിനിടെയാണ് അതിക്രമമുണ്ടായതെന്ന് പാചകക്കാരിയായ വസന്ത പറഞ്ഞിരുന്നു. 'പ്രായത്തിന്റെ ബഹുമാനമെങ്കിലും കാണിക്കേണ്ടേ. ഓള്‍ടെ അമ്മയാകാന്‍ പ്രായമുണ്ട്. ചെലക്കല്ലാന്നാണ് എന്നോട് പറഞ്ഞത്. ഞാന്‍ ഇറങ്ങടീ എന്നു തിരിച്ചു പറഞ്ഞു.'' വസന്ത പറഞ്ഞു. തന്റെ കൈ പിടിച്ച് തിരിച്ചുവെന്നും അരി തട്ടിമറിച്ചുവെന്നും വസന്ത ആരോപിച്ചു.
രണ്ടായിരത്തോളം കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലാണ് സംഭവം നടന്നത്. എസ്എഫ്‌ഐ ആഹ്വാനംചെയ്ത പഠിപ്പുമുടക്ക് സമരത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരടക്കം സ്‌കൂളിലെത്തിയത്. സമരമായതിനാല്‍ ക്ലാസ്സില്ലെന്നും അതുകൊണ്ട് ഭക്ഷണം പാകം ചെയ്യരുതെന്നും പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍, പാചകത്തൊഴിലാളി വസന്ത ഇതിനെ എതിര്‍ത്തതോടെ ഇവരുമായി വാക്കേറ്റമുണ്ടായി. പിന്നാലെ വേവിക്കാന്‍ എടുത്ത അരി പ്രവര്‍ത്തകര്‍ തട്ടിക്കളയുകയായിരുന്നു. കൈ തട്ടിമാറ്റിയപ്പോള്‍ ചൂടുവെള്ളം കാലില്‍വീണ് പൊള്ളലേറ്റെന്നും ഇവരുടെ പരാതിയിലുണ്ട്. സര്‍വകലാശാലകള്‍ കാവിവത്കരിക്കാനുള്ള ഗവര്‍ണറുടെ ഇടപെടലുകള്‍ക്കെതിരെയുള്ള സമരത്തിന്റെ ഭാഗമായി എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പ്രവര്‍ത്തകരെ പോലീസ് റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനവ്യാപകമായി എസ്എഫ്‌ഐ പഠിപ്പുമുടക്കിയത്.
ദേശീയ ബാലാവകാശ കമ്മീഷനിലെ പരാതിയില്‍ പറയുന്നത് സ്വന്തം രാഷ്ട്രീയ താല്‍പര്യത്തിന്റെ പേരില്‍ പ്രതിഷേധം അടിച്ചേല്‍പ്പിക്കുകയെന്ന ലക്ഷ്യത്തോടെ, ക്രൂരവും പ്രാകൃതവുമായ അതിക്രമം വഴി കൊച്ചുകുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടക്കി അവരെ കടുത്ത പട്ടിണിയിലാക്കിയെന്നും, അവരുടെ വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം ലംഘിച്ചുവെന്നും എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ആര്യ ലക്ഷ്മിയുടെ പരാതിയില്‍ ആരോപിച്ചിരുന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തക പേരറിയാത്ത ഏതാനും ചിലരുമായി ചേര്‍ന്ന് കുട്ടികളുടെ ഭക്ഷ്യസുരക്ഷ തടസ്സപ്പെടുത്താനും, വിദ്യാഭ്യാസത്തിനുള്ള മൗലികാവകാശം അനധികൃതമായി നിഷേധിക്കാനും ഇടവരുത്തി. കുട്ടികളുടെ ക്ഷേമത്തിനും വികാസത്തിനും വേണ്ടി വിഭാവന ചെയ്യപ്പെട്ട പിഎം പോഷണ്‍ പദ്ധതിയുടെ ലക്ഷ്യങ്ങളെ അട്ടിമറിച്ചുവെന്നും പരാതിയില്‍ പറഞ്ഞിരുന്നു.