- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവതിയെ കയറിപ്പിടിച്ചു; വെട്ടുകത്തിയെടുത്ത് ഭീഷണി; ലൈംഗിക പീഡനത്തിനും ശ്രമം: പ്രതി അറസ്റ്റില്‍
പന്തളം: വീട്ടില്‍ അതിക്രമിച്ചു കടന്ന് യുവതിയെ കയറിപ്പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. പൂഴിക്കാട് കുടശനാട് കോട്ടാല്‍ വീട്ടില്‍ ശ്രീജിത്ത് കുമാര്‍ (40) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കിടപ്പുമുറിയില്‍ അതിക്രമിച്ചുകടന്ന പ്രതി യുവതിയെപിന്നില്‍നിന്നും വട്ടം പിടിച്ച് ലൈംഗിക പീഡനത്തിന് ശ്രമിക്കുകയായിരുന്നു. കുതറി മാറാന്‍ ശ്രമിച്ചപ്പോള്‍ കയ്യില്‍ മുറുകെ പിടിച്ച് വേദനിപ്പിക്കുകയും, വെട്ടുകത്തി എടുത്ത് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു.
രാത്രി തന്നെ സ്റ്റേഷനിലെത്തി വിവരം പറഞ്ഞ യുവതിയുടെ മൊഴി എസ് സി പി ഓ ജലജ രേഖപ്പെടുത്തി. തുടര്‍ന്ന് എസ് ഐ അനീഷ് എബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ ടി ഡി പ്രജീഷിന്റെ മേല്‍നോട്ടത്തിലും എസ് ഐയുടെ നേതൃത്വത്തിലും പ്രതിയെ വീടിനു സമീപത്തുനിന്നും ഉടനടി കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്ക് ശേഷം സ്റ്റേഷനില്‍ നിരീക്ഷണത്തില്‍ വച്ച് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചു. വെട്ടുകത്തി പോലീസ് പിന്നീട് കണ്ടെടുത്തു. മുമ്പ് ഇയാളുടെ ശല്യം കാരണം യുവതി പന്തളം പോലീസില്‍ പരാതി നല്‍കിയിരുന്നതും, പോലീസ് കര്‍ശന താക്കീത് നല്‍കി വിട്ടയച്ചിരുന്നതുമാണ്.
നിരന്തരമദ്യപാനവും സ്വഭാവവൈകൃതവും കാരണം ഭാര്യ ഇയാളെ വിട്ടുപോയതാണ്. തുടര്‍നടപടികള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി. പ്രതിയെ പിടികൂടിയ സംഘത്തില്‍ പോലീസ് ഇന്‍സ്പെക്ടര്‍ക്കൊപ്പം എസ് ഐമാരായ അനീഷ് എബ്രഹാം, പി കെ രാജന്‍, എസ് സി ഓ ഓമാരായ അന്‍വര്‍ഷ, കെ ജലജ എന്നിവരാണ് ഉണ്ടായിരുന്നത്.