- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കാറില്‍ വന്ന ആളെ മറ്റൊരു ഇന്നോവ കാറില്‍ വന്ന നാലംഗ സംഘം കാര്‍ സഹിതം തട്ടിക്കൊണ്ട് പോയി; ജവഹര്‍ നഗര്‍ കോളനിക്കാര്‍ അറിയച്ചത് പ്രകാരം പോലീസ് എത്തി; സിസിടവിയില്‍ കണ്ടെത്തിയത് റഹീസിന്റെ തട്ടിക്കൊണ്ടു പോകല്‍; നടക്കാവിലേത് സുഹൃത്തിന്റെ പക; അന്വേഷണം തുടങ്ങി പോലീസ്
കോഴിക്കോട്: കാര്‍ ഡ്രൈവറെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘത്തിനായുളള തെരച്ചില്‍ പുരോഗമിക്കുന്നു. കോഴിക്കോട് നടക്കാവിലായിരുന്നു സംഭവം. പടിഞ്ഞാറത്തറ സ്വദേശിയായ റഹീസിനെയാണ് ഇന്നോവ കാറിലെത്തിയ സംഘം ജവഹര്‍നഗര്‍ കോളനിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.
കോളനിയിലെ താമസക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. സുഹൃത്തിനെ കാണാനാണ് റഹീസ് കോളനിയില്‍ എത്തിയത്. ഇയാള്‍ക്ക് സുഹൃത്തുക്കളുമായി സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ കാരണമാകാം തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസ് കരുതുന്നത്. യുവാവിന്റെ അടുത്ത സുഹൃത്തായ സിനാനാണ് ഇതിനുപിന്നിലെന്നും സംശയമുണ്ട്. സിസിടിവി ദൃശ്യങ്ങളും വാഹനനമ്പരും കേന്ദ്രീകരിച്ചാണ് അന്വേഷണം. അതിവേഗം കണ്ടെത്താനാണ് നീക്കം.
കാറില്‍ വന്ന ആളെ മറ്റൊരു ഇന്നോവ കാറില്‍ വന്ന നാലംഗ സംഘം കാര്‍ സഹിതം തട്ടിക്കൊണ്ട് പോകുകയായിരുന്നുവെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കണ്ടെത്തി. കാര്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വയനാട് പടിഞ്ഞാറത്തറ സ്വദേശിയെയാണ് തട്ടിക്കൊണ്ടുപോയതെന്ന് കണ്ടെത്തുകയായിരുന്നു.