- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വടക്കുംതല കൊല്ലകമുറിയില്‍ പണ്ഡകശാലയില്‍ ശിവകുമാറിനെ കാണാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു; പോലീസിന് ആകെ കിട്ടിയത് ഹെല്‍മറ്റ് മാത്രം; ചവറ പോലീസ് അന്വേഷണം എങ്ങുമെത്തുന്നില്ല; ആശങ്കയില്‍ കുടുംബം
കൊല്ലം: കൊല്ലത്ത് മധ്യവയസ്‌കനെ കാണാതായി 15 ദിവസം കഴിഞ്ഞിട്ടും ഇരുട്ടില്‍ തപ്പി പോലീസ്. വടക്കുംതല കൊല്ലകമുറിയില്‍ പണ്ഡകശാലയില്‍ ശിവകുമാറിനെ (53) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഭാര്യ ശ്രീലക്ഷ്മി കഴിഞ്ഞ 15 നാണ് ചവറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കൊല്ലക ബസ് സ്റ്റാന്‍ഡില്‍ നിന്നും ശിവകുമാറിന്‍െ്റ ഹെല്‍മറ്റ്് കണ്ടെത്താന്‍ മാത്രമേ ചവറ പോലീസിന് കഴിഞ്ഞിട്ടുള്ളൂ.
ബസില്‍ കയറി ദൂരസ്ഥലങ്ങളിലേക്കു പോകാനുള്ള സാധ്യതയാണ് പോലീസ് അന്വേഷിക്കുന്നത്. എന്നാല്‍, ഹൈവേ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പണികള്‍ നടക്കുന്നതിനാല്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള സി.സി ടി.വി ദൃശ്യങ്ങള്‍ ലഭ്യമല്ല. ശിവകുമാര്‍ ഇതിനുമുന്‍പും വീട്ടില്‍ നിന്നും ദിവസങ്ങള്‍ മാറിനിന്നിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ചവറ പോലീസ് അറിയിച്ചു. എന്നാല്‍ മതിയായ രീതിയിലെ അന്വേഷണം നടക്കുന്നില്ലെന്നാണ് സൂചന.
ശിവകുമാറിന് മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്ന് വീട്ടുകാര്‍ പറയുന്നു. സാമ്പത്തിക പ്രശ്‌നവുമില്ല. വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്നു. ജോലിക്കും പോവുന്നുണ്ട്. ഈ സാഹചര്യത്തില്‍ ശിവകുമാറിന്റെ കാണാതകലില്‍ പലവിധ സംശയവുമുണ്ട്. ഇതൊന്നും പരിഹരിക്കുന്ന തരത്തിലേക്ക് പോലീസ് അന്വേഷണം എത്തിയിട്ടില്ല. അന്വേഷണം നടക്കുന്നുവെന്ന് പറയുന്ന പോലീസ് ഒരു തുമ്പും കിട്ടിയില്ലെന്നും സമ്മതിക്കുന്നുണ്ട്.
ശിവകുമാര്‍ ഇതിന് മുമ്പ് വീട്ടുകാരോട് പറയാതെ ഒരിടത്തും പോയിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മൊബൈല്‍ ഫോണ്‍ വീട്ടില്‍ വച്ചിട്ടാണ് പോയത്. അതുകൊണ്ട് തന്നെ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം നടക്കുന്നുമില്ല. വീട്ടുകാരോടും പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ല.