- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹേ..കം ഔട്ട്..ഗെറ്റ് ഹിം ഔട്ട് ദെയർ...; ലെറ്റ് മി ഔട്ട് ഓഫിസർ..!!; ഇരച്ചെത്തിയ പോലീസ് ജീപ്പുകൾ വീട് വളഞ്ഞത് നിമിഷ നേരം കൊണ്ട്; പ്രദേശത്തെ നടുക്കി തുരുതുരാ വെടിവെയ്പ്പ്; വളരെ പാടുപെട്ട് പ്രതിയെ കീഴ്പ്പെടുത്തൽ; ഒടുവിൽ ഗുജറാത്തി സ്ത്രീയുടെ കൊലപാതകത്തിൽ നീതി നടപ്പാക്കി യുഎസ് കോപ്സ്; നന്ദി പറഞ്ഞ് കുടുംബം
കൊളംബിയ: അമേരിക്കയിലെ സൗത്ത് കരോലിനയിൽ വെച്ച് കൊല്ലപ്പെട്ട ഗുജറാത്തി യുവതി കിരൺ പട്ടേലിന്റെ (49) കൊലപാതകവുമായി ബന്ധപ്പെട്ട് 21-കാരനായ സീഡൻ മാക്ക് ഹില്ലിനെ പോലീസ് അറസ്റ്റ് ചെയ്തു. സെപ്തംബർ 16-ന് ഡിഡി ഫുഡ് മാർട്ടിന്റെ പാർക്കിംഗ് ഏരിയയിലാണ് സംഭവം നടന്നത്. കൊലപാതകത്തിനു പുറമെ, ഇതേദിവസം യൂണിയൻ കൗണ്ടിയിൽ നടന്ന മറ്റൊരു കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
യൂണിയൻ കൗണ്ടിയിലെ ഒരു ഗ്യാസ് സ്റ്റേഷനിൽ ജീവനക്കാരിയായിരുന്ന കിരൺ പട്ടേൽ, സംഭവ ദിവസം രാത്രി ഏകദേശം പത്തരയോടെ കടയിലെ പണം എണ്ണുന്നതിനിടയിലാണ് പ്രതി എത്തിയത്. പ്രതിയായ സീഡൻ മാക്ക് ഹിൽ, കിരണിന് നേരെ വെടിയുതിർക്കുകയും പണം കവർന്നതായി സംശയിക്കുന്നു.
വെടിയേറ്റതിനെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പ്രതി പിന്തുടർന്ന് വീണ്ടും വെടിവെച്ചതായി പോലീസ് പറഞ്ഞു. പാർക്കിംഗ് ഏരിയയിൽ വെച്ചാണ് കിരണിന് തുടർച്ചയായി വെടിയേറ്റത്. ബോധരഹിതയായി വീണ കിരണിന്റെ മരണമുറപ്പാക്കാൻ പ്രതി വീണ്ടും വെടിവെച്ചതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സൗത്ത് കരോലിന ലോ എൻഫോഴ്‌സ്‌മെന്റ് ഡിവിഷനും യൂണിയൻ പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതിയെ പിടികൂടിയത്. സൗത്ത് ചർച്ച് സ്ട്രീറ്റിലെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുക്കുമ്പോൾ പ്രതി ചെറുത്ത് നിൽപ്പ് നടത്തിയതായും ഉന്തും തള്ളുമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. ബലപ്രയോഗത്തിലൂടെയാണ് സീഡൻ മാക്ക് ഹില്ലിനെ പോലീസ് കീഴ്പ്പെടുത്തിയത്. പ്രതിയെ കൊലക്കുറ്റം ചുമത്തി യൂണിയൻ കൗണ്ടി ജയിലിൽ അടച്ചിരിക്കുകയാണ്. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിച്ചു വരുന്നു.