- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഋതുമതിയായ ഉടന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മാനസിക രോഗം ഇല്ലാതാകും; വാട്‌സാപ്പ് വഴി 12കാരിയെ 20 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച് മാഫിയാ സംഘം; സ്ത്രീയും പുരുഷനും അറസ്റ്റില്‍
12കാരിയെ 20 ലക്ഷം രൂപയ്ക്ക് വില്‍പ്പനയ്ക്ക് വെച്ച് മാഫിയാ സംഘം
ബെംഗളൂരു: പന്ത്രണ്ടു വയസുകാരിയെ വാട്‌സാപ്പ് വഴി വില്‍പ്പനയ്ക്ക് വെച്ച സെക്‌സ് മാഫിയ സംഘം അറസ്റ്റില്‍. ഋതുമതിയായ ഉടന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ച് പെണ്‍ കുഞ്ഞിനെ വില്‍പനയ്ക്ക് വച്ചവരാണ് അറസ്റ്റിലായത്. ഇരുവരും ചേര്‍ന്ന് 20 ലക്ഷം രൂപയ്ക്കാണ് പെണ്‍കുട്ടിയെ വില്‍പ്പനയ്ക്ക് വെച്ചത്. വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ കച്ചവടം നടത്തിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു സന്നദ്ധ സംഘടനയുടെ ഇപടെലാണ് പെണ്‍കുട്ടിയുടെ രക്ഷയ്ക്ക് വഴിയൊരുക്കിയത്.
കര്‍ണാടകയിലെ വിജയനഗരയിലാണ് നാടിനെ നടുക്കിയ സംഭവം. ഋതുമതിയായ ഉടന്‍ കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മാനസിക രോഗം ഇല്ലാതാക്കുമെന്ന് പ്രചരിപ്പിച്ചാണ് കുഞ്ഞിനെ വില്‍പനയ്ക്ക് വച്ചത്. ആറാം ക്ലാസുകാരിയായ പെണ്‍കുട്ടിയെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റി. ബെംഗളൂരു സ്വദേശി ശോഭ, പങ്കാളി തുളസീകുമാര്‍ എന്നിവരെ വിജയനഗര പൊലീസാണ് മൈസൂരുവില്‍ വച്ച് അറസ്റ്റ് ചെയ്തത്. ഋതുമതിയായ കുഞ്ഞുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മാനസിക രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കും എന്ന അന്ധവിശ്വാസം പരത്തി കുഞ്ഞിനെ വില്‍പനയ്ക്ക് വയ്ക്കുകയായിരുന്നു ഇരുവരും. ഇവര്‍ക്ക് പിന്നില്‍ വന്‍ മാഫിയ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നും പോലിസ് പരിശോധിച്ച് വരികയാണ്.
20 ലക്ഷം രൂപ വില നിശ്ചയിച്ച് വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴി പ്രചാരണം നടത്തുന്നത് മൈസൂര്‍ ആസ്ഥാനമായ ഒരു സന്നദ്ധ സംഘടനയുടെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. കുഞ്ഞിന്റെ വിഡിയോ ദൃശ്യങ്ങളും സംഘം പങ്കുവച്ചിരുന്നു. ഇവര്‍ ഈ വിവരം ഉടന്‍ പോലിസില്‍ അറിയിച്ചു. പോലിസ് നിര്‍ദേശം അനുസരിച്ച് ഇടപാടുകാര്‍ എന്ന വ്യാജേന സശോഭയുമായി ബന്ധപ്പെട്ട വിജയനഗരയിലെ സന്നദ്ധ സംഘടന ഓടാനടി സേവ സമസ്ത കുഞ്ഞുമായി മൈസൂരുവിലെത്താന്‍ ആവശ്യപ്പെട്ടു. പറഞ്ഞപ്രകാരം തുളസീധരനും ശോഭയും മൈസൂരുവിലെത്തി. ശോഭയുമായി NGO അംഗങ്ങള്‍ വിലപേശല്‍ നടത്തുന്നതിനിടെ സംഭവ സ്ഥലം വളഞ്ഞ പോലീസ് ഇവരെ പിടികൂടി.
ഈ സമയം അല്‍പം മാറി നില്‍ക്കുകയായിരുന്നു തുളസീകുമാറിനെയും വിജയനഗര പൊലീസ് പിടികൂടിയിട്ടുണ്ട്. തുളസീകുമാര്‍ തന്റെ ഭര്‍ത്താവാണെന്നാണ് ശോഭ പൊലീസിനോട് പറഞ്ഞത്. പന്ത്രണ്ടുകാരി തന്റെ മകളാണെന്നും. പൊലീസ് കൂടുതല്‍ ചോദ്യം ചെയ്തതോടെ മരുമകളെന്ന് മാറ്റിപ്പറഞ്ഞ ശോഭ പിന്നീട് കുഞ്ഞിനെ ദത്തെടുത്തതാണെന്ന് പറഞ്ഞു. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുഞ്ഞ് എങ്ങനെ ഇവരുടെ പക്കലെത്തി എന്നാണ് അന്വേഷിക്കുന്നത്. വലിയ ഒരു മാഫിയയുടെ കണ്ണികളാണോ ശോഭയും തുളസീകുമാറും എന്ന സംശയവും പൊലീസിനുണ്ട്. കൂടുതല്‍ കുഞ്ഞുങ്ങളെ സംഘം ഇത്തരത്തില്‍ വില്‍പനയ്ക്ക് വച്ചിരുന്നോ എന്നും പരിശോധിക്കുകയാണ്. ശോഭയേയും തുളസീകുമാറിനെയും ചോദ്യം ചെയ്യുകയാണ്. കുഞ്ഞിനെ ചൈല്‍ഡ് ഹോമിലേക്ക് മാറ്റിയിട്ടുണ്ട്.