- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആശുപത്രിയില്‍വച്ച് ബൈക്ക് മോഷണം പോയി; പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി മടങ്ങവെ ബൈക്കുമായി മോഷ്ടാവ് തൊട്ടുമുന്നില്‍; ഓടിച്ചിട്ട് പിടിച്ച് ബൈക്ക് ഉടമ; വണ്ടിയെടുത്ത് ഓട്ടാന്‍ ഒരു മോഹം തോന്നി, അല്ലാതെ നാടുവിടാന്‍ അല്ലെന്ന് കള്ളന്; പാലക്കാട് പട്ടാപ്പകല്‍ നടന്നത്
പാലക്കാട്: പാലക്കാട് പട്ടാപ്പകല്‍ നടന്ന വിചിത്രമായ ഒരു ബൈക്ക് മോഷണവും ഉടമതന്നെ നേരിട്ട് മോഷ്ടാവിനെ പിടികൂടുന്നതിന്റെയും വിഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാകുന്നത്. പാലക്കാട് കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണന്റെ ബൈക്ക് മോഷണം പോയതും തിരിച്ചുകിട്ടിയതും മോഷണത്തെക്കുറിച്ച് പ്രതിയുടെ പ്രതികരണവുമാണ് ശ്രദ്ധേയമാകുന്നത്.
പുതുപ്പരിയാരം പ്രാഥമിക ആശുപത്രിയില്‍ ചികിത്സക്ക് എത്തിയപ്പോഴാണ് രാധാകൃഷ്ണന്റെ ബൈക്ക് കഴിഞ്ഞ ദിവസം മോഷണം പോയത്. രാധാകൃഷ്ണന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത് എസ്റ്റേറ്റ് ജംഗ്ഷനില്‍ തിരിച്ചെത്തി. ഈ സമയം ബൈക്ക് മോഷ്ടിച്ച ആള്‍ തന്റെ ബൈക്കുമായി തന്റെ മുന്നിലൂടെ പോകുന്നത് കണ്ടു. രാധാകൃഷ്ണന്‍ ഒന്നും നോക്കിയില്ല, പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തി നാട്ടുകാരെ വിളിച്ചു കൂട്ടി. ശേഷം പൊലീസ് വിളിച്ചുവരുത്തി മോഷണം നടത്തിയ മുട്ടികുളങ്ങര ആലിന്‍ചോട് സ്വദേശി രാജേന്ദ്രനെ അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.
കമ്പ വള്ളിക്കോട് സ്വദേശി രാധാകൃഷ്ണനാണ് ബൈക്ക് മോഷണം പോയതായി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്. പരാതി നല്‍കി പുറത്തിറങ്ങിയപ്പോള്‍ അതേ ബൈക്കുമായി മോഷ്ടാവ് ഉടമയുടെ മുന്നിലൂടെ കടന്നുപോയി. തന്റെ ബൈക്കാണ് അതെന്ന് തിരിച്ചറിഞ്ഞ ഉടമ മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
ബൈക്ക് മോഷ്ടിച്ച ആള്‍ ബൈക്കുമായി പോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ രാധാകൃഷ്ണന്‍ പിന്നാലെ ഓടി ബൈക്ക് പിടിച്ചു നിര്‍ത്തുകയും നാട്ടുകാരെ വിളിച്ചു കൂട്ടുകയുമായിരുന്നു. 'വണ്ടിയെടുത്ത് ഓട്ടാന്‍ ഒരു മോഹം തോന്നി, അല്ലാതെ നാടുവിടാന്‍ അല്ല ' എന്നായിരുന്നു മോഷ്ടാവിന്റെ പ്രതികരണം. പൊലീസെത്തി പിടികൂടിയ പ്രതി രാജേന്ദ്രന് മേല്‍ ബിഎന്‍എസ് 306, 3(5) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. മദ്യലഹരിയിലാണ് രാജേന്ദ്രന്‍ ബൈക്ക് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് മോഷ്ടിക്കാന്‍ സഹായിച്ച മറ്റൊരാള്‍ക്കായി പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.