- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഐ സഹായത്തോടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു; യുവാവിന്റെ പക്കല്‍ നിന്നും പിടിച്ചെടുത്തത് ആയിരത്തോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിക്ക് സസ്‌പെന്‍ഷന്‍
എഐ സഹായത്തോടെ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ചു
ഭോപ്പാല്‍: എഐയുടെ സഹായത്തോടെ സഹപാഠികളായ പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ നിര്‍മിച്ച് എന്‍ജിനീയങ്ങ് വിദ്യാര്‍ഥിക്ക് സസ്‌പെന്‍ഷന്‍. മുപ്പതിലധികം വിദ്യാര്‍ഥിനികളുടെ ചിത്രമാണ് ഇയാള്‍ ദുരുപയോഗം ചെയ്തത്. ഛത്തീസ്ഗഡിലെ നയാ റായ്പൂരിലുള്ള ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ്ങ് വിദ്യാര്‍ഥിയാണ് കോളജിലെ മറ്റു പെണ്‍കുട്ടികളുടെ അശ്ലീല ചിത്രം എഐ സഹായത്തോടെ പുനസൃഷ്ടിച്ചത്. സംഭവത്തിനു പിന്നാലെ വിദ്യാര്‍ഥിയെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. അതേസമയം പെണ്‍കുട്ടികള്‍ ആരും തന്നെ പോലിസില്‍ പരാതി നല്‍കിയിട്ടില്ല.
ബിലാസ്പൂര്‍ സ്വദേശിയായ യുവാവാണ് അശ്ലീല ചിത്രം നിര്‍മ്മിച്ചത്. മുപ്പതിലധികം വിദ്യാര്‍ഥിനികളുടെ ചിത്രമാണ് ഇയാള്‍ എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് മോശമായ രീതിയിലാക്കിയതായാണ് പരാതി. ഇയാളുടെ പക്കല്‍ നിന്ന് വിദ്യാര്‍ഥികളുടെ ആയിരത്തോളം ചിത്രങ്ങളും വിഡിയോയും കണ്ടെടുത്തു. ഒക്ടോബര്‍ ആറാം തീയതിയാണ് 36 വിദ്യാര്‍ഥികള്‍ ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. പരാതിക്ക് പിന്നാലെ കോളജില്‍ ഒരു അന്വേഷണ സമിതി രൂപീകരിച്ചു.
അന്വേഷണ കമ്മറ്റി നടത്തിയ തിരച്ചിലില്‍ കുറ്റാരോപിതനായ വിദ്യാര്‍ഥിയുടെ മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു. ഇതില്‍ നിന്ന് ആയിരത്തോളം ചിത്രങ്ങളും വിഡിയോകളുമാണ് കണ്ടെത്തിയത്. ഇത്തരത്തില്‍ ചിത്രീകരിച്ച ചിത്രങ്ങള്‍ ക്യാംപസിന് പുറത്തുള്ള മറ്റുള്ള ആര്‍ക്കെങ്കിലും അയച്ച് നല്‍കിയിട്ടുണ്ടോ എന്നതു പരിശോധിക്കുന്നുണ്ടെന്ന് കോളജ് അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയ ഉടനെ നടപടി സ്വീകരിക്കുമെന്നുംം പൊലീസ് അറിയിച്ചു.