തിരുവനന്തപുരം: തീവ്രവാദ സംഘടനയിലേക്ക് ചേര്‍ക്കാന്‍ അമ്മ പ്രേരിപ്പിച്ചുവെന്ന് മകന്റെ മൊഴിയില്‍ യുഎപിഎ പ്രകാരം പൊലീസ് കേസെടുത്തുവെങ്കിലും ഉയരുന്ന സര്‍വ്വത്ര ദുരൂഹത. വിദേശത്തായിരുന്നപ്പോള്‍ തീവ്രവാദ സംഘടനയായ ഐ.എസിന്റെ വീഡിയോകള്‍ നിരന്തരമായി കാണിച്ചിരുന്നുവെന്നും സിറിയയിലേക്ക് പോകാന്‍ പ്രേരിപ്പിച്ചുവെന്നുമാണ് മകന്‍ നല്‍കിയ മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് വെഞ്ഞാറമൂട് പൊലീസ് അമ്മയ്‌ക്കെതിരെ കേസെടുത്തത്. പക്ഷേ പരാതിയില്‍ അടക്കം പോലീസ് ദുരൂഹത കാണുന്നുണ്ട്. ഈ സാഹചര്യത്തില്‍ കരുതലോടെ മാത്രം മുമ്പോട്ടു പോകൂ. ്അതിനിടെ കേന്ദ്ര ഏജന്‍സികളും പരിശോധന തുടങ്ങി.

മകനും മുന്‍ ഭര്‍ത്താവിനുമെതിരെയാണ് അമ്മയുടെ മൊഴി. ഇളയകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചത് മറയ്ക്കാനാണ് വ്യാജ പരാതി നല്‍കിയതെന്നാണ് അമ്മ പറയുന്നത്. ഇളയ കുഞ്ഞിനെ നിരന്തരമായി ഉപദ്രവിക്കുകയും പോണ്‍ വീഡിയോ കാണുകയും ചെയ്യുന്ന മകനെ നേരത്തെ വിദേശത്തുനിന്നും നാട്ടിലേക്ക് പറഞ്ഞയച്ചിരുന്നുവെന്നാണ് അമ്മയുടെ മൊഴി. നാട്ടിലേക്ക് മടക്കി അയച്ചിന്റെ ദേഷ്യവും പരാതിക്ക് പിന്നിലുണ്ടെന്ന് അമ്മ ആരോപിക്കുന്നു. ആദ്യ ഭര്‍ത്താവിന്റെ ബന്ധുക്കളുടെ സംരക്ഷണയിലുള്ള കുട്ടിയുടെ മൊഴിക്ക് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നാണ് അമ്മ പൊലീസിനെ അറിയിച്ചിരിക്കുന്നത്. ഇതോടെ പോലീസിനും സംശയങ്ങളായി. ശാസ്ത്രീയ പരിശോധനകളിലൂടെ വസ്തുത കണ്ടെത്താനാണ് ശ്രമം.

തിരുവനന്തപുരത്ത് പതിനാറുകാരനെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിച്ചുവെന്നാണ് ആരോപണം. അമ്മയ്ക്കും രണ്ടാനച്ഛനുമെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ലാണ് സംഭവം വെമ്പായം സ്വദേശിയായ യുവാവ് പത്തനംതിട്ട സ്വദേശിയായ യുവതിയെ വിവാഹം കഴിച്ചു മതപരിവര്‍ത്തനം നടത്തിയിരുന്നു. കേസിനോട് പ്രതികരിക്കാന്‍ പോലും പോലീസ് തയ്യാറാകുന്നില്ല.

പിന്നാലെ യുവതിയുടെ ആദ്യ വിവാഹത്തിലെ മകനെ ഐസിസില്‍ ചേരാന്‍ പ്രേരിപ്പിയ്ക്കുകയായിരുന്നു. കുട്ടിയുടെ അമ്മയും രണ്ടാനച്ഛനും യു.കെയില്‍ താമസിച്ചു വരികയായിരുന്നു. കുട്ടി യു.കെയിലെത്തിയപ്പോള്‍ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പടെ കാട്ടി സ്വാധീനിക്കാന്‍ ശ്രമിച്ചു. തിരികെ ദമ്പതികള്‍ നാട്ടിലെത്തി കുട്ടിയെ ആറ്റിങ്ങല്‍ പരിധിയിലുള്ള മതപഠന ശാലയിലാക്കി.

കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ടു മതപഠന ശാല അധികൃതര്‍ അമ്മയുടെ വീട്ടില്‍ വിവരമറിയിച്ചു. ഇതോടെ കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. ആറ്റിങ്ങല്‍ ഡിവൈഎസ്പി യുടെ നേതൃത്തിലാണ് കേസ് അന്വേഷണം. അതീവ രഹസ്യമായാണ് നടപടികളുമായി മുമ്പോട്ട് പോകുന്നത്.