- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ബാഴ്സലോണയില്‍ അമ്മയെ ഫ്ലാറ്റില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊന്ന കേസില്‍ മകന്‍ അറസ്റ്റില്‍; ഗാര്‍ഹിക പീഡനം അന്വേഷണത്തില്‍; പോലീസ് നിഷ്ക്രിയത്വവും ചര്‍ച്ചകളില്‍
ബാഴ്‌സലോണ: സ്‌പെയിനിലെ ബാര്‍സലോണയ്ക്ക് സമീപമുള്ള കാറ്റലന്‍ നഗരമായ എല്‍ ഹോസ്പിറ്റലെറ്റ് ഡി ലോബ്രെഗറ്റില്‍, 54 വയസ്സുകാരന്‍ തന്റെ വൃദ്ധയായ അമ്മയെ ഫ്‌ലാറ്റിന്റെ ജനലിലൂടെ പുറത്തേക്ക് എറിഞ്ഞ് കൊലപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ നിലയില്‍ തിങ്കളാഴ്ച തെരുവില്‍ കണ്ടെത്തിയ സ്ത്രീ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. മകനെ അറസ്റ്റു ചെയ്തു.
അറസ്റ്റിലായയാള്‍ കൊല്ലപ്പെട്ട സ്ത്രീയുടെ മകനാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. ഈ ദാരുണമായ സംഭവം ഒരു ഗാര്‍ഹിക പീഡന കേസായി പരിഗണിച്ച് അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. അയല്‍വാസികളുടെ മൊഴിയനുസരിച്ച്, മകനില്‍ നിന്ന് അവര്‍് കടുത്ത ഗാര്‍ഹിക പീഡനം അനുഭവിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ളയാളാണെന്ന് അയല്‍ക്കാര്‍ പറയുന്ന മകന്‍, അമ്മയെ പതിവായി മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ശകാരിക്കുകയും ചെയ്തിരുന്നതായി ആരോപിക്കപ്പെടുന്നു. താന്‍ അപകടകാരിയാണെന്നും തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും മകന്‍ ഭീഷണിപ്പെടുത്തിയതായി അവര്‍ മുന്‍പ് പലതവണ അയല്‍ക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മുന്‍പൊരു തവണ മകന്റെ അതിക്രമങ്ങളെക്കുറിച്ച് പോലീസിന് പരാതിയും നല്‍കി. പോലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും, നിയമപരമായി ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറഞ്ഞ് അറസ്റ്റുകളൊന്നും രേഖപ്പെടുത്താതെ അവര്‍ മടങ്ങിയെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. 'അദ്ദേഹം എപ്പോഴും പ്രശ്‌നക്കാരനായ, ഒരു അക്രമാസക്തനായ വ്യക്തിയായിരുന്നു,' എന്ന് ഒരു ദൃക്‌സാക്ഷി സ്പാനിഷ് വാര്‍ത്താ ഏജന്‍സിയായ ക്വാട്രോയോട് വെളിപ്പെടുത്തി.
കൊല്ലപ്പെട്ട വൃദ്ധയുടെ വളരെ അടുത്ത സുഹൃത്തായ ലൂര്‍ദ്ദസ്, 'ഇതൊരു ദാരുണമായ കാര്യമായിരുന്നു, പക്ഷേ ഇത് പരിഹരിക്കപ്പെടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു,' എന്ന് പ്രതികരിച്ചു. മകന്റെ ഭാഗത്തുനിന്നുള്ള ഭീഷണികളെക്കുറിച്ച് സാമൂഹിക സേവന വിഭാഗത്തെ താന്‍ അറിയിച്ചിരുന്നുവെന്നും എന്നാല്‍ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും ലൂര്‍ദ്ദസ് കൂട്ടിച്ചേര്‍ത്തു.
സ്‌പെയിനിലെ ദുര്‍ബലരായ വൃദ്ധരുടെ സുരക്ഷയും ഗാര്‍ഹിക പീഡനത്തിന്റെ വ്യാപകമായ പ്രശ്‌നവും സംബന്ധിച്ച ആശങ്കകള്‍ ഈ സംഭവം വീണ്ടും ഉയര്‍ത്തുകയാണ്.




