- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഐഎഫ്എഫ്കെ സ്‌ക്രീനിംഗിനിടെ പ്രമുഖ സംവിധായകന്‍ ഹോട്ടല്‍ മുറിയില്‍ വച്ച് അപമാനിച്ചു; മുഖ്യമന്ത്രിക്ക് പരാതി നല്‍കി സിനിമ പ്രവര്‍ത്തക; പരാതിക്കാരിയുടെ മൊഴിയെടുത്തു; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പൊലീസ്
തിരുവനന്തപുരം: ഐഎഫ്എഫ്കെ സ്‌ക്രീനിംഗിനിടെ പ്രമുഖ സംവിധായകന്‍ ഹോട്ടലില്‍ വച്ച് അപമാനിച്ചെന്ന് വനിതാ സിനിമ പ്രവര്‍ത്തക മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ചാണ് പ്രമുഖ സംവിധായകനെതിരെ പരാതി നല്‍കിയത്. മുഖ്യമന്ത്രി പരാതി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് കൈമാറി. ഇതേത്തുടര്‍ന്ന് ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൊലീസ് പരാതിക്കാരിയുടെ മൊഴിയെടുത്തു. പരാതിയില്‍ ഉറച്ച് നില്‍ക്കുന്നെന്ന് സിനിമ പ്രവര്‍ത്തക വ്യക്തമാക്കി.
പിന്നാലെ പൊലീസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു. എന്നാല്‍ കേസെടുക്കുന്ന നടപടികളിലേക്ക് കടന്നില്ല. പരാതിയില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യമടക്കം പ്രാഥമിക അന്വേഷണത്തില്‍ പരിശോധിക്കുകയാണെന്നാണ് പൊലീസ് പറയുന്നത്.
തലസ്ഥാനത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് സംഭവം നടന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഐഎഫ്എഫ്‌കെയുടെ ജൂറി അംഗമാണ് ചലച്ചിത്രപ്രവര്‍ത്തക. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചയ്ക്കായി മുറിയിലേക്കു വരാന്‍ സംവിധായകന്‍ ചലച്ചിത്രപ്രവര്‍ത്തകയോട് ആവശ്യപ്പെടുകയും മുറിയിലേക്ക് കയറിയ ഉടനെ ഇവരെ കടന്നുപിടിക്കുകയുമായിരുന്നുവെന്നുമാണ് പരാതി. പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങി.




