തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തില്‍ കോടികളുടെ അഴിമതി നടന്നതായി കണ്ടെത്തല്‍. ക്ഷേത്രാചാരങ്ങളുടെ ഭാഗമായി ഉപയോഗിക്കുന്ന ദുപ്പട്ട വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് ക്രമക്കേട് നടന്നിരിക്കുന്നത്. 350 രൂപയുടെ ദുപ്പട്ട വിറ്റത് 1300 രൂപയ്ക്കാണ്. ഇതിനോടകം 54 കോടിയുടെ അഴിമതി നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.

2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് വ്യാപകമായ അഴിമതി നടന്നതായി കണ്ടെത്തിയത്. ശുദ്ധമായ മള്‍ബറി സില്‍ക് ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന വ്യാജേന പോളിസ്റ്റര്‍ ദുപ്പട്ടകള്‍ വില്‍പ്പനക്ക് വെച്ചുകൊണ്ടാണ് അഴിമതി നടത്തിയിരിക്കുന്നത്. തിരുപ്പതിക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ ബി.ആര്‍ നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

വേദസിര്‍വചനമെന്ന പേരില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസികള്‍ വളരെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന ആചാരത്തിന് ദുപ്പട്ട ഉപയോഗിക്കുന്നത് പതിവാണ്. മള്‍ബറി സില്‍ക് കൊണ്ട് നിര്‍മിച്ചതെന്ന വ്യാജേന വിലകുറഞ്ഞ പോളിസ്റ്റര്‍ കോണ്‍ട്രാക്ടര്‍ ഇവര്‍ക്കിടയില്‍ വിറ്റഴിക്കുകയായിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി ക്ഷേത്രത്തില്‍ ഇവര്‍ നടത്തുന്ന തട്ടിപ്പിന്റെ ഭാഗമായി 54 കോടിയോളം രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം.

'350 രൂപ മാത്രം വിലവരുന്ന ഷാള്‍ 1300 രൂപയ്ക്കാണ് അവര്‍ വിറ്റത്. 50 കോടിയിലേറെ നഷ്ടം സംഭവിച്ചുവെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഞങ്ങള്‍ അന്വേഷണം ആവശ്യപ്പെട്ടുണ്ട്'. ബി. ആര്‍ നായിഡു കൂട്ടിച്ചേര്‍ത്തു. ദുപ്പട്ടയുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി സാമ്പിളുകള്‍ ലാബിലേക്ക് അയച്ചിരുന്നു. വ്യത്യസ്ത ലാബുകളില്‍ നടത്തിയ പരിശോധനയില്‍ ദുപ്പട്ട വിലകുറഞ്ഞ പോളിസ്റ്റര്‍ ഉപയോഗിച്ച് നിര്‍മിച്ചതാണെന്ന് തെളിയുകയും ചെയ്തു.

നേരത്ത, തിരുപ്പതി ദേവസ്ഥാനത്തിലെ പ്രത്യേക പ്രസാദമായ ലഡു തയ്യാറാക്കാന്‍ മായം ചേര്‍ന്ന നെയ്യ് വാങ്ങിയ സംഭവത്തിന് പിന്നില്‍ വമ്പന്‍ തട്ടിപ്പ് നടന്നതായി സിബിഐ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 50 ലക്ഷം രൂപയുടെ വഴിവിട്ട ഇടപാടുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

തിരുപ്പതി ക്ഷേത്ര ട്രസ്റ്റ് നടത്തിയ അന്വേഷണത്തിലാണ് അഴിമതി കണ്ടെത്തിയത്. 2015 മുതല്‍ 2025 വരെയുള്ള കാലയളവിലാണ് കോടികളുടെ അഴിമതി നടന്നിരിക്കുന്നത്. ശുദ്ധമായ മള്‍ബറി സില്‍ക്‌സ് എന്ന പേരില്‍ പോളിസ്റ്റര്‍ ദുപ്പട്ടകളാണ് വിറ്റഴിച്ചിരിക്കുന്നത്. ക്ഷേത്രം ബോര്‍ഡ് ചെയര്‍മാന്‍ ബി. ആര്‍. നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ വെളിപ്പെട്ടത്.