- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിന് സമീപം വീണ്ടും വെടിവെപ്പ്; യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയവര്‍ക്ക് നേരെ നിറയൊഴിച്ച് അജ്ഞാതരായ അക്രമികള്‍; 10 മരണം; അന്വേഷണം തുടരുന്നു
ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗിന് സമീപം ബെക്കേഴ്‌സ്ഡാലില്‍ അജ്ഞാതരായ അക്രമികള്‍ നടത്തിയ വെടിവെപ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഈ മാസത്തില്‍ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ കൂട്ടവെടിവെപ്പാണിത്. ജോഹന്നാസ്ബര്‍ഗില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ബെക്കേഴ്സ്ഡാല്‍ (Bekkersdal) എന്ന പ്രദേശത്താണ് സംഭവം നടന്നത്. അനധികൃതമായി മദ്യം വില്‍ക്കുന്ന ഒരു മദ്യശാലയ്ക്ക് സമീപം വെച്ചാണ് വെടിവെപ്പ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. യാതൊരു പ്രകോപനവുമില്ലാതെ തെരുവിലൂടെ പോയിരുന്നവര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സ്വര്‍ണഖനികള്‍ക്ക് സമീപമുള്ള ദരിദ്രമായ പ്രദേശമാണിത്. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിട്ടു. ഈ മാസം ആദ്യം, ഡിസംബര്‍ 6-ന് പ്രിട്ടോറിയയ്ക്ക് സമീപം നടന്ന സമാനമായ മറ്റൊരു ആക്രമണത്തില്‍ ഒരു മൂന്ന് വയസ്സുകാരന്‍ ഉള്‍പ്പെടെ 12 പേര്‍ കൊല്ലപ്പെട്ടിരുന്നു. ലോകത്തില്‍ തന്നെ ഏറ്റവും ഉയര്‍ന്ന കൊലപാതക നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ദക്ഷിണാഫ്രിക്ക.
ദക്ഷിണാഫ്രിക്കയിലെ പ്രധാന സ്വര്‍ണ ഖനികള്‍ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് ബെക്കേഴ്‌സ്ഡാല്‍. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് പറഞ്ഞു. ഡിസംബര്‍ 6ന് തലസ്ഥാനമായ പ്രിട്ടോറിയയ്ക്കു സമീപമുള്ള ഒരു ഹോസ്റ്റലില്‍ തോക്കുധാരികള്‍ അതിക്രമിച്ചു കയറി മൂന്ന് വയസ്സുള്ള കുട്ടി ഉള്‍പ്പെടെ 12 പേരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു. 6.3 കോടി ആളുകള്‍ താമസിക്കുന്ന ദക്ഷിണാഫ്രിക്കയിലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൊലപാതകങ്ങള്‍ നടക്കുന്നത്. ഉയര്‍ന്ന കുറ്റകൃത്യ നിരക്കിന്റെ കാര്യത്തിലും കുപ്രസിദ്ധമാണ് ദക്ഷിണാഫ്രിക്ക.




