കുളത്തൂര്‍: കൊറിയര്‍ ഡെലിവറിക്കിടെ പരിചയപ്പെട്ട വീട്ടമ്മ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് അവരുടെ താമസസ്ഥലത്തെത്തി അപായപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ തുമ്പ പൊലീസ് അറസ്റ്റു ചെയ്തു. മണക്കാട് എം.എസ്.കെ. നഗര്‍ ടി.സി. 41/1423ല്‍ അക്ഷയ്ജിത്ത് (26) ആണ് അറസ്റ്റിലായത്. കൊറിയര്‍ സര്‍വീസിനിടെ രണ്ട് വര്‍ഷം മുമ്പാണ് പ്രതി വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടക്കം മുതലെ പ്രണയാഭ്യര്‍ത്ഥന ഇവര്‍ നിരസിച്ചിരുന്നു. എന്നിട്ടും നിരന്തരം ഫോണ്‍ ചെയ്യുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി യുവതി പൊലീസിനോട് പറഞ്ഞു.

പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്ന് ഫോണിലൂടെ ഇയാള്‍ മെസേജും അയച്ചിരുന്നു. ഇന്നലെ പള്ളിത്തുറ വി.എസ്.എസ്.സി ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ഇളയകുഞ്ഞുമായി നിന്ന യുവതിയെ പ്രതി ദേഹോപദ്രവം ചെയ്യുകയും കഴുത്തില്‍ കുത്തിപ്പിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് വീട്ടമ്മ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു. പിന്നീടാണ് പൊലീസില്‍ പരാതി നല്‍കിയത്.

തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. രണ്ട് വര്‍ഷം മുമ്പാണ് പ്രതി വീട്ടമ്മയെ പരിചയപ്പെടുന്നത്. തുടക്കം മുതലെ പ്രണയാഭ്യര്‍ത്ഥന വീട്ടമ്മ നിരസിച്ചിരുന്നു. എന്നിട്ടും നിരന്തരം ഫോണ്‍ ചെയ്യുകയും മെസേജുകള്‍ അയയ്ക്കുകയും ചെയ്തിരുന്നതായി യുവതി പറഞ്ഞു. പ്രണയാഭ്യര്‍ത്ഥന നിരസിച്ചാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ മെസേജും അയച്ചിരുന്നു.

കഴിഞ്ഞ ദിവസം പള്ളിത്തുറ വി.എസ്.എസ്.സി ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍കുഞ്ഞുമായി നിന്ന യുവതിയെ പ്രതി ശരവേഗത്തിലെത്തി ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു. വീട്ടമ്മ കുതറി മാറിയതോടെ കഴുത്തില്‍ കുത്തിപ്പിടിച്ച് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയത് അനുസരിച്ച് യുവാവിനെ അറസ്റ്റ് ചെയ്തത്.