- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഇടുപ്പെല്ലില്‍ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറി; തിരുവനന്തപുരം ജൂബിലി ആശുപത്രിക്കെതിരെ ചികിത്സ പിഴവെന്ന് പരാതി; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഗുരുതര ചികിത്സ പിഴവ് സംഭവിച്ചെന്ന് പരാതി. തിരുവനന്തപുരം ജൂബിലി മെമ്മോറിയല്‍ ആശുപത്രിക്കെതിരെയാണ് ചികിത്സാപിഴവ് ഉണ്ടായെന്ന പരാതി ഉയര്‍ന്നത്. ഇടുപ്പ് എല്ലില്‍ ശസ്ത്രക്രിയ ചെയ്യുന്നതിനിടെയാണ് ചികിത്സ പിഴവുണ്ടായിരിക്കുന്നത്. രക്തയോട്ടം കൂട്ടാനുള്ള ശസ്ത്രക്രിയക്കിടെ ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറുകയായിരുന്നു. മലയിന്‍കീഴ് സ്വദേശി ജിജിന്‍ ജോസിന്റെ ഇടത് ഇടുപ്പ് എല്ലിലാണ് ഡ്രില്‍ ബിറ്റ് ഒടിഞ്ഞു കയറിയത്. ജിജിന്റെ പരാതിയില്‍ കന്‍ോണ്‍മെന്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. ലോഹ കഷണം നീക്കം ചെയ്യാനാകില്ലെന്നും ലോഹ കഷണം ഇരിക്കുന്നതിനാല്‍ പ്രശ്‌നങ്ങളുണ്ടാകില്ലെന്നും രോഗിയെ അറിയിച്ചതാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
Next Story




