- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പ്രവാസി ഭര്‍ത്താവുമായുള്ള തര്‍ക്കം; ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ക്ക് വാട്സാപ്പില്‍; വിവരം കൈമാറിയത് നാട്ടുകാര്‍; പൊലീസെത്തി വാതില്‍ തുറന്നപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; തിരുവനന്തപുരത്ത് അമ്മയും മകളും വിഷം ഉള്ളില്‍ച്ചെന്ന് മരിച്ചനിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരം കമലേശ്വരത്ത് വീട്ടിനുള്ളില്‍ അമ്മയെയും മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. കമലേശ്വരം ആര്യന്‍ കുഴിയില്‍ ശാന്തി ഗാര്‍ഡനില്‍ സജിത(54), മകള്‍ ഗ്രീമ (30) എന്നിവരെയാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പ് എഴുതി ബന്ധുക്കള്‍ക്ക് ഫോണിലൂടെ അയച്ചുകൊടുത്തതിനുശേഷമാണ് ഇരുവരും ജീവനൊടുക്കിയതെന്ന് കരുതുന്നു.
സൈനഡ് ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് പൊലീസിന്റെ സംശയം. നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് പൂന്തുറ പൊലിസെത്തി വാതില്‍ തുറന്നപ്പോഴാണ് രണ്ടുപേരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗ്രീമയുടെ കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലിസ് സംശയിക്കുന്നു. ആറ് വര്‍ഷം മുമ്പാണ് ഗ്രീമയുടെ വിവാഹം കഴിഞ്ഞത്. പൂന്തുറ പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ബന്ധുക്കളും നാട്ടുകാരും പോലീസിനെ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസെത്തി വീട് ചവിട്ടിത്തുറന്നപ്പോഴാണ് അമ്മയും മകളും മരിച്ചുകിടക്കുന്നത് കണ്ടത്. ഹാളിലെ സോഫാ സെറ്റിയിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൂന്തുറ പോലീസ് അന്വേഷണം ആരംഭിച്ചു.
ഗ്രീമയുടെ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ആറ് വര്‍ഷമായി വിദേശത്തായിരുന്നു. ഗ്രീമ ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്നു എന്നാണ് വിവരം. ബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണന്‍ കഴിഞ്ഞദിവസം നാട്ടില്‍ എത്തിയിരുന്നു. അവിടെവെച്ച് ഗ്രീമയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.


