- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ദുബായില്‍ നിന്നെത്തിയപ്പോള്‍ വാതില്‍ തുറന്നു നല്‍കിയത് മകള്‍; മുറിയിലെത്തിയപ്പോള്‍ കണ്ടത് ഭാര്യയുടെ മൃതദേഹം; അതേമുറിയില്‍ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരനും മരിച്ച നിലയില്‍; കേസെടുത്ത് പൊലീസ്

ബെംഗളൂരു: ദുബായില്‍ നിന്നെത്തിയ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ കണ്ടതു ഭാര്യയുടെ മൃതദേഹം. അതേ മുറിയില്‍ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരനെ ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെ നാലരയോടെ ബിടിഎം ലേ ഔട്ടിലെ വീട്ടിലാണു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സവിതാ ശങ്കറും (65), തമിഴ്‌നാട് സ്വദേശിയുമാണു മരിച്ചത്. ഒന്നാം നിലയില്‍ ഉറങ്ങിയ 27 വയസ്സുള്ള മകള്‍ മരണം അറിഞ്ഞിരുന്നില്ല. വീട്ടമ്മയെ കൊന്ന ശേഷം ജോലിക്കാരന്‍ ജീവനൊടുക്കിയെന്നാണു പ്രാഥമിക നിഗമനം. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വീട്ടിലെ വാതില്‍ തുറക്കാനായി ബെല്‍ അടിച്ചപ്പോള്‍ ഒന്നാം നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ എത്തി വാതില്‍ തുറന്നു നല്‍കി. അകത്തുകയറി മുറിയിലെത്തിയപ്പോഴാണ് സരിത മരിച്ച നിലയില്‍ കിടക്കുന്നത് ഭര്‍ത്താവ് കണ്ടത്. അതേമുറിയില്‍ ജോലിക്കാരനും തൂങ്ങിനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി.
തമിഴ്‌നാട് സ്വദേശിയായ ദേവരാജു കഴിഞ്ഞ പത്ത് വര്‍ഷമായി കുടുംബത്തോടൊപ്പം ജോലി ചെയ്യുകയായിരുന്നു. ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സവിത കൊല്ലപ്പെട്ടത്. ദേവരാജു സ്ത്രീയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. കൊല്ലപ്പെടുന്നതിന് മുന്‍പ് ഇവര്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും പൊലീസ് കണ്ടെത്തി.
ദുബായില്‍ നിന്ന് മടങ്ങിയെത്തിയ സ്ത്രീയുടെ ഭര്‍ത്താവാണ് ഞായറാഴ്ച പുലര്‍ച്ചെ 4:30-ഓടെ മൃതദേഹം കണ്ടത്. ഒന്നാം നിലയില്‍ ഉറങ്ങിക്കിടന്നിരുന്ന മകളായിരുന്നു വീടിന്റെ വാതില്‍ തുറന്നത്. പിന്നാലെ മുറിയിലെത്തിയപ്പോള്‍ ഭാര്യയുടെ മൃതദേഹവും തൊട്ടടുത്ത് തൂങ്ങിമരിച്ച നിലയില്‍ പ്രതിയെയും കണ്ടെത്തുകയായിരുന്നു. മുകളിലത്തെ നിലയില്‍ ഉറങ്ങുകയായിരുന്ന മകള്‍ ഒന്നുമറിഞ്ഞിരുന്നില്ല. മൈക്കോ ലേഔട്ട് പൊലീസ് ബലാല്‍സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. സ്ത്രീ മരിച്ചുവെന്ന് തിരിച്ചറിഞ്ഞതോടെ പ്രതി ജീവനൊടുക്കിയതാകാമെന്ന് പൊലീസിന്റെ നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.


