- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ശ്രീകാര്യത്തെ വാടകവീട്ടില്‍ 'മാരക വിരുന്ന്'; ബംഗളൂരു കണക്ഷനില്‍ തലസ്ഥാനത്ത് എംഡിഎംഎ ഒഴുക്കിയ മൂവര്‍സംഘം കുടുങ്ങി; പിടിയിലായത് 112 ഗ്രാം ഡ്രഗ്സുമായി; ഡാന്‍സാഫിന്റെ മിന്നല്‍ നീക്കത്തില്‍ പതറി മയക്കുമരുന്ന് മാഫിയ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ മയക്കുമരുന്ന് ലഹരിയില്‍ മുക്കാന്‍ ബംഗളൂരുവില്‍ നിന്നും ചരക്കെത്തിക്കുന്ന വമ്പന്‍ സംഘത്തെ ശ്രീകാര്യത്ത് വെച്ച് പോലീസ് പൊക്കി. അബി അശോക്, കെബിന്‍ എബ്രഹാം, ഹക്കീം എന്നിവരാണ് പോലീസിന്റെയും ഡാന്‍സാഫ് ടീമിന്റെയും സംയുക്ത നീക്കത്തില്‍ വലയിലായത്. ശ്രീകാര്യത്തെ ഒരു വാടകവീട് കേന്ദ്രീകരിച്ച് വന്‍തോതില്‍ എംഡിഎംഎ വില്പന നടക്കുന്നുണ്ടെന്ന സിറ്റി പോലീസ് കമ്മീഷണറുടെ രഹസ്യവിവരമാണ് ഈ 'ലഹരി ടീമിന്' പാരയായത്.
പ്രതികളില്‍ നിന്ന് 112.44 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഇതിന് പുറമെ മയക്കുമരുന്ന് തൂക്കി വില്‍ക്കാന്‍ ഉപയോഗിക്കുന്ന മൈക്രോ ത്രാസുകളും, ലഹരി ഉപയോഗിക്കാന്‍ ഉപയോഗിക്കുന്ന ഗ്ലാസ് ഓയില്‍ ബര്‍ണര്‍ ട്യൂബുകളും പോലീസ് കണ്ടെടുത്തു. ലോക്കല്‍ പോലീസിനെ വെട്ടിച്ച് മാസങ്ങളായി ശ്രീകാര്യത്തെ വാടകവീട് കേന്ദ്രീകരിച്ച് ഇവര്‍ കച്ചവടം നടത്തിവരികയായിരുന്നു. ബംഗളൂരുവില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്ന് എത്തിച്ച് നഗരത്തിലെ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടയിലാണ് ഇവര്‍ വിതരണം ചെയ്തിരുന്നത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഈ സംഘത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന വമ്പന്‍ സ്രാവുകളെ കണ്ടെത്താനാണ് പോലീസിന്റെ നീക്കം. തലസ്ഥാനത്തെ ലഹരി ശൃംഖലയുടെ വേരറുക്കാനുള്ള പോലീസിന്റെ കടുത്ത നടപടികളുടെ ഭാഗമായാണ് ഈ അറസ്റ്റ്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ വലയിലാകുമെന്നാണ് സൂചന.


