- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വില കൂടിയ ഫോണിനായി വാശിപിടിച്ചു; മകള്‍ കുളിക്കാന്‍ കയറിയപ്പോള്‍ ഫോണ്‍ എടുത്ത അമ്മ കണ്ടത് തന്റെയും ബന്ധുവിന്റെയും സ്വകാര്യചിത്രങ്ങള്‍; കാമുകന് അയച്ചു നല്‍കി; ഇരുവര്‍ക്കുമെതിരെ പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

ബെംഗളൂരു: അമ്മയുടെയും ബന്ധുവായ സ്ത്രീയുടേയും നഗ്‌നചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തി കാമുകന് ഫോണ്‍ വഴി അയച്ചു നല്‍കിയെന്ന പരാതിയില്‍ മകള്‍ക്കും കാമുകനുമെതിരെ കേസ്. ബെംഗളൂരുവിലാണ് സംഭവം. മകള്‍ക്കും മകളുടെ കാമുകനുമെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് പൊലീസില്‍ പരാതി നല്‍കി.
പഠനാവശ്യത്തിനായി വില കൂടിയ ഫോണ്‍ വേണമെന്ന് മകള്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മാതാപിതാക്കള്‍ ഫോണ്‍ വാങ്ങി നല്‍കുകയും ചെയ്തു. എന്നാല്‍ ഒരുമാസമായി മകള്‍ കൂടുതല്‍ സമയം ഫോണില്‍ ചെലവഴിക്കുന്നതും ഇതുവരെ കേട്ടുപരിചയം പോലുമില്ലാത്ത ഒരാളുമായി സംസാരിക്കുന്നതും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടു.
കഴിഞ്ഞ ദിവസം മകള്‍ കുളിക്കാന്‍ കയറിയതോടെ യുവതി മകളുടെ ഫോണ്‍ എടുത്തു പരിശോധിച്ചു. അപ്പോഴാണ് തന്റെയും ബന്ധുവായ മറ്റൊരു സ്ത്രീയുടെയും തീര്‍ത്തും സ്വകാര്യമായ ചിത്രങ്ങള്‍ രഹസ്യമായി പകര്‍ത്തിയിരിക്കുന്നതും അത് യുവാവിന് അയച്ച് കൊടുത്തതായും കണ്ടെത്തിയത്. ഈ യുവാവിനെ ദിവസങ്ങള്‍ക്ക് മുന്‍പ് മകള്‍ വിവാഹം കഴിച്ചതിന്റെ തെളിവും മാതാപിതാക്കള്‍ക്ക് ലഭിച്ചു.
സ്വകാര്യചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചതോടെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിലെത്തി പരാതി നല്‍കുകയായിരുന്നു. കേസ് റജിസ്റ്റര്‍ ചെയ്ത പൊലീസ് മകളുടെയും കാമുകന്റെയും ഫോണുകള്‍ പിടിച്ചെടുത്തു. ഇത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വിശദമായ അന്വേഷണം നടക്കുകയാണെന്നും അറസ്റ്റ് അടക്കമുള്ള കാര്യങ്ങളിലേക്ക് പിന്നീട് കടക്കുമെന്നും പൊലീസ് അറിയിച്ചു.
പഠനത്തിന് അത്യാവശ്യമാണെന്ന് പറഞ്ഞതിനെത്തുടര്‍ന്നാണ് മാതാപിതാക്കള്‍ മകള്‍ക്ക് വിലകൂടിയ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങി നല്‍കിയതെന്ന് പൊലീസ് പറയുന്നു. പെണ്‍കുട്ടി തന്റെ അമ്മയുടെയും മറ്റൊരു ബന്ധുവിന്റെയും അതിതീര്‍ത്തും സ്വകാര്യമായ ദൃശ്യങ്ങള്‍ രഹസ്യമായി പകര്‍ത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ പെണ്‍കുട്ടി തന്റെ കാമുകന് അയച്ചുകൊടുക്കുകയും ചെയ്തു. മകളുടെയും കാമുകന്റെയും ചതി മനസ്സിലാക്കിയ മാതാപിതാക്കള്‍ ഉടന്‍ തന്നെ പോലീസിനെ സമീപിച്ച് പരാതി നല്‍കുകയായിരുന്നു. സൈബര്‍ ഇടങ്ങളിലെ ചതിക്കുഴികളെക്കുറിച്ചും കുട്ടികള്‍ക്ക് നല്‍കുന്ന ഫോണുകളുടെ ദുരുപയോഗത്തെക്കുറിച്ചും വലിയ ചര്‍ച്ചകള്‍ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.


