- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് പീഡനം; ഭാര്യയെ തനിച്ചാക്കി കടന്നുകളഞ്ഞു; പിന്നാല എസ്.എം.എസ് വഴി മുത്തലാഖ് ചൊല്ലി; കാര്‍ത്തികപ്പള്ളി സ്വദേശിയായ യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

മൂവാറ്റുപുഴ: മൊബൈല്‍ സന്ദേശത്തിലൂടെ മുത്തലാഖ് ചൊല്ലിയെന്ന യുവതിയുട പരാതിയില്‍ ഭര്‍ത്താവിനെതിരെ മൂവാറ്റുപുഴ പോലീസ് കേസെടുത്തു. ആലപ്പുഴ കാര്‍ത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെയാണ് ഭാര്യയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മുത്തലാഖിന് പുറമെ സ്ത്രീധന പീഡന ആരോപണവും പരാതിയിലുണ്ട്. ദമ്പതികള്‍ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് യുവതിയെ തനിച്ചാക്കി സുഹൈല്‍ കടന്നുകളഞ്ഞതായും തുടര്‍ന്ന് ഫോണില്‍ എസ്.എം.എസ് അയച്ച് മുത്തലാഖ് ചൊല്ലിയതായും യുവതി ആരോപിക്കുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് സുഹൈല്‍ തന്നെ നിരന്തരം ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.
പരാതിയില്‍ മൂവാറ്റുപുഴ പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഭര്‍ത്താവായ സുഹൈലിനെതിരേ ഒട്ടേറെ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി യുവതി പറയുന്നു. അടുത്തിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് യുവതിയെ തനിച്ചാക്കി ഇയാള്‍ കടന്നുകളഞ്ഞു. പിന്നാലെ എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയതായി അറിയിച്ചുവെന്നും യുവതി പരാതിയില്‍ പറയുന്നു.
മുസ്ലിം വിമന്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്സ് ഓണ്‍ മാര്യേജ് ആക്ടിലെ മൂന്ന്, നാല് വകുപ്പുകളും ഭാരതീയ ന്യായ സംഹിതിലെ 85 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതീവ ഗൗരവകരമായ കുറ്റകൃത്യമായതിനാല്‍ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ഫോണ്‍നമ്പറുള്‍പ്പെടെ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. ഫോണിലെ സന്ദേശമടക്കം പരിശോധിച്ചശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.


