- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'10,000 രൂപ ശമ്പളവും സൗജന്യ താമസവും'; ജോലി വാഗ്ദാനം ചെയ്ത് കുരുക്കിയത് ദരിദ്രരായ യുവതികളെ; ആഡംബര പാര്ട്ടിക്കെത്തിച്ച് ലഹരി നല്കി സമ്പന്നര്‍ക്ക് കാഴ്ചവയ്ക്കും; നിര്‍ബന്ധിച്ച് ബുര്‍ഖ ധരിപ്പിക്കും; മതം മാറാന്‍ സമ്മര്‍ദ്ദം! ചേരിയില്‍ നിന്ന് ആഡംബര വില്ലയിലേക്കുള്ള ഭോപ്പാല്‍ സഹോദരിമാരുടെ വളര്‍ച്ച; പിന്നില്‍ 'സിസ്റ്റേഴ്സ് സെക്‌സ് റാക്കറ്റ്'; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ ചേരി പ്രദേശമായ അബ്ബാസ് നഗറില്‍ താമസിച്ചിരുന്ന രണ്ട് സഹോദരിമാര്‍, അടുത്തിടെ ഭോപ്പാലിലെ 'സാഗര്‍ റോയല്‍ വില്ല' എന്ന ആഡംബര വില്ലയിലേക്ക് താമസം മാറുന്നു. ആഢംബര ജീവിതം. നിരവധി പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 10,000 രൂപ ശമ്പളം വാഗ്ദാനം ചെയ്ത് ജോലി നല്‍കിയവര്‍. എന്നാല്‍ ഈ സഹോദരിമാരെക്കുറിച്ച് അടുത്തിടെ ഇരുപത്തിയൊന്നും മുപ്പത്തിരണ്ടും വയസുള്ള രണ്ട് സ്ത്രീകള്‍ ബാഗ് സെവാനിയ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതില്‍ നടത്തിയ അന്വേഷണം ചെന്നെത്തിയത് ഭോപ്പാലിലാണ് വന്‍ സെക്‌സ് റാക്കറ്റിലേക്കായിരുന്നു. അമ്രീന്‍, ആഫ്രീന്‍ എന്നീ സഹോദരിമാരും ഇവരുടെ സഹായിയായ ചന്ദന്‍ യാദവ് എന്ന യുവാവിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട ബിലാല്‍, ചന്നു, യാസിര്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയുമാണ്.
സഹോദരിമാര്‍ ചേര്‍ന്ന് ദരിദ്രരായ യുവതികളെ ജോലിക്ക് എത്തിക്കുകയും ലൈംഗിക ചൂഷണത്തിന് വിധേയമാക്കുകയും ചെയ്തു എന്നായിരുന്നു യുവതികളുടെ പരാതി. ജോലിയില്ലാതെ കഷ്ടപ്പെടുന്ന പെണ്‍കുട്ടികളാണ് ഇവരുടെ ഇവ. ആദ്യം ജോലി വാഗ്ദാനം ചെയ്യും, പിന്നാലെ നിര്‍ബന്ധിത മതപരിവര്‍ത്തനം, അവിടെ നിന്ന് സെക്‌സ് റാക്കറ്റിലേയ്ക്ക്. പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 10,000 രൂപ ശമ്പളം, താമസം, ഭക്ഷണം എന്നിങ്ങനെ ജോലികള്‍ വാഗ്ദാനം ചെയ്യും. പിന്നീട് ഇവരെ പാര്‍ട്ടികളിലും പബ്ബുകളിലും എത്തിച്ച് ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുകയുമായിരുന്നു. യുവതികള്‍ക്ക് ലഹരി മരുന്നു നല്‍കിയിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പെണ്‍കുട്ടികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. പരാതിക്കാരില്‍ ഒരാള്‍ ഛത്തീസ്ഗഡിലെ മുംഗേലി ജില്ലയില്‍ ബ്യൂട്ടീഷ്യനായ ജോലി ചെയ്യുകയാണ്. 2025 ഡിസംബറില്‍ ജോലിക്കെന്ന വ്യാജേന ഇവരെ അഹമ്മദാബാദിലേക്ക് കൊണ്ടുപോയി, അമ്രീന്റെ ബന്ധുവായ യാസിര്‍ ബലാത്സംഗം ചെയ്തതായി പരാതിയില്‍ പറയുന്നു. അമ്രീന്റെ വീട്ടില്‍ ജോലിചെയ്യുകയായിരുന്ന രണ്ടാം പരാതിക്കാരിയെ ചന്ദന്‍ യാദവ് എന്ന യുവാവ് ബലാത്സംഗം ചെയ്തതായും പരാതിയില്‍ പറയുന്നു. യുവതിയോട് മതം മാറാന്‍ ചന്ദന്‍ യാദവ് നിര്‍ബന്ധിച്ചതായും പരാതിയിലുണ്ട്. മതപരിവര്‍ത്തനം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണില്‍ നിന്ന് ഫോട്ടോകള്‍ അടക്കമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചു. സംഘം അന്തര്‍സംസ്ഥാന ശൃഖലയുടെ ഭാഗമാണോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതിയായ ചന്ദന്‍ യാദവ് താന്‍ ഇസ്ലാം മതം സ്വീകരിച്ചുവെന്നും യുവതിയോട് മതം മാറാന്‍ നിര്‍ബന്ധിച്ചുവെന്നും പരാതിയിലുണ്ട്. നിര്‍ബന്ധപൂര്‍വ്വം ബുര്‍ഖ ധരിപ്പിക്കുകയും നിസ്‌കരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായും ഇവര്‍ ആരോപിക്കുന്നു. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍ നിരവധി യുവതികളുടെ ചിത്രങ്ങളടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗുജറാത്ത്, മുംബൈ എന്നിവിടങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്തിയിരുന്നതായും സൂചനയുണ്ട്. ഒരു അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘമാണ് ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും യാത്രാ രേഖകളെക്കുറിച്ചും അഡീഷണല്‍ ഡിസിപി ഗൗതം സോളങ്കിയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചു വരികയാണ്.
അമ്രീന്‍, അഫ്രീന്‍ എന്നീ സഹോദരിമാരുടെ പെട്ടെന്നുള്ള സാമ്പത്തിക വളര്‍ച്ചയും അവര്‍ക്കെതിരെയുള്ള കുറ്റാരോപണങ്ങളും പോലീസ് അതീവ ഗൗരവത്തോടെയാണ് കാണുന്നത്. ഈ സംഘത്തിന് മറ്റ് സംസ്ഥാനങ്ങളിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. ഒളിവില്‍ പോയ പ്രതികള്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.


