- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
വിവാഹിതയായ യുവതിയോട് അയല്‍വാസിക്ക് 'വണ്‍ സൈഡ് പ്രണയം'; അടിവസ്ത്രങ്ങള്‍ മോഷ്ടിക്കുന്നത് പതിവാക്കി; സിസിടിവി ദൃശ്യങ്ങളില്‍ കുരുങ്ങിയതോടെ വിചിത്രമായ വാദങ്ങള്‍; 25-കാരന് പിടിയില്‍

ഉജ്ജയിന്‍: വിവാഹിതയായ യുവതിയോടുള്ള 'വണ്‍ സൈഡ് പ്രണയം' അതിരുവിട്ടതോടെ അയല്‍വാസിയായ യുവാവ് പിടിയില്‍. യുവതിയോടുള്ള വിചിത്രമായ 'അഭിനിവേശത്തിന്റെ' പേരില്‍ അവരുടെ അടിവസ്ത്രങ്ങള്‍ നിരന്തരം മോഷ്ടിച്ചിരുന്ന 25-കാരനാണ് ഉജ്ജയിനില്‍ പിടിയിലായത്. അങ്കിത് മാളവ്യ എന്ന യുവാവിനെയാണ് യുവതിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുടെ വീടിന് മുന്നില്‍ അലക്കിയിടുന്ന അടിവസ്ത്രങ്ങള്‍ നിത്യേന കാണാതാകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കുടുംബം വീടിനു പുറത്ത് സിസിടിവി സ്ഥാപിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍, രാത്രികാലങ്ങളില്‍ ആരുമില്ലാത്ത സമയം നോക്കി ഒരാള്‍ വസ്ത്രങ്ങള്‍ മോഷ്ടിച്ച് കടന്നുകളയുന്നത് വ്യക്തമായി. ഈ ദൃശ്യങ്ങളുമായി കുടുംബം പോലീസിനെ സമീപിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി അയല്‍വാസിയായ അങ്കിത് ആണെന്ന് തിരിച്ചറിഞ്ഞു. ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇയാള്‍ വെളിപ്പെടുത്തിയത്. വിവാഹിതയായ ആ യുവതിയെ താന്‍ അതിയായി പ്രണയിക്കുന്നുണ്ടെന്നും ആ പ്രണയം മൂലമാണ് വസ്ത്രങ്ങള്‍ മോഷ്ടിച്ചതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്. പ്രതിയുടെ നെഞ്ചില്‍ യുവതിയുടെ പേര് പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തി.
യുവതിയെ ശല്യം ചെയ്യുകയും സ്വകാര്യത ലംഘിക്കുകയും ചെയ്ത പ്രതിക്കെതിരെ കര്‍ശനമായ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് യുവതിയുടെയും കുടുംബത്തിന്റെയും തീരുമാനം. മാനസികമായ വൈകല്യമോ അതോ ആസൂത്രിതമായ അതിക്രമമോ എന്ന നിലയില്‍ പോലീസ് കേസിനെ ഗൗരവത്തോടെയാണ് കാണുന്നത്.


