- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം; നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച പാക്ക് ഭീകരനെ വധിച്ചു; തിരച്ചില്‍ തുടരുന്നു; പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തില്‍

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ ഞായറാഴ്ച നടന്ന ഏറ്റുമുട്ടലില്‍ പാക്കിസ്ഥാന്‍ ഭീകരനെ വധിച്ചതായി സൈന്യം അറിയിച്ചു. ഞായറാഴ്ച നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരനെയാണ് സൈന്യം വധിച്ചത്. ഭീകരര്‍ നുഴഞ്ഞുകയറാനിടയുണ്ടെന്ന് ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് മാര്‍ച്ച് 14, 15 തീയതികളില്‍ രാത്രിയിലാണ് സൈന്യവും പൊലീസും സംയുക്തമായി ഓപ്പറേഷന്‍ ആരംഭിച്ചത്. ഉറി സെക്ടറിലെ ബുച്ചാര്‍ മേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
കാടിനുള്ളില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം തടയാന്‍ ശ്രമിച്ചതോടെ ഭീകരന്‍ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം തിരിച്ചടിച്ചതോടെയാണ് ഭീകരന്‍ കൊല്ലപ്പെട്ടത്. എകെ റൈഫിള്‍, പിസ്റ്റളുകള്‍, വന്‍തോതിലുള്ള വെടിമരുന്ന് ശേഖരം എന്നിവ സംഭവസ്ഥലത്ത് നിന്ന് സൈന്യം കണ്ടെടുത്തു. മേഖലയില്‍ കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ തിരച്ചില്‍ തുടരുകയാണ്. പ്രദേശം പൂര്‍ണ്ണമായും സൈന്യത്തിന്റെ നിരീക്ഷണത്തിലാണ്.
ജമ്മു കാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ 'ഓപ്പറേഷന്‍ ഡിഗ്ഗി2-ന്റെ ഭാഗമായി നടത്തിയ തിരച്ചിലിലാണ് ഭീകരരുമായി സൈന്യം ഏറ്റുമുട്ടിയത്. ജമ്മു കാശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഇന്നലെയും ഇന്നുമായി ഉറി സെക്ടറിലെ ബുച്ചാര്‍ മേഖലയില്‍ പരിശോധന നടത്തിയിരുന്നു.പ്രദേശത്തെ വനത്തിനുള്ളില്‍ സംശയാസ്പദമായ നീക്കം ശ്രദ്ധയില്‍പ്പെട്ട സൈന്യം ഉടന്‍ തന്നെ ഭീകരനെ തടയാന്‍ തീരുമാനിച്ചു. കീഴടങ്ങാന്‍ സൈന്യം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരനെ വധിക്കുകയായിരുന്നുവെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ചീനാര്‍ കോര്‍പ്‌സ് നല്‍കുന്ന വിവരം.
ഒരു എകെ 47 റൈഫിള്‍, പിസ്റ്റളുകള്‍, വെടിയുണ്ടകള്‍ എന്നിവയടക്കം വന്‍ ആയുധശേഖരമാണ് കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് കണ്ടെടുത്തത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ ഉണ്ടോ എന്നറിയാന്‍ സൈന്യം ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. പാക് അധീന കശ്മീരില്‍ നിന്നും കാശ്മീര്‍ താഴ്വരയിലേക്ക് ഭീകരര്‍ കടക്കാറുള്ള പ്രധാന പാതകളിലൊന്നാണ് ഉറി സെക്ടര്‍. എന്നാല്‍ അതിര്‍ത്തിയില്‍ നിരീക്ഷണ ക്യാമറകളും സേനയുടെ കരുത്തുറ്റ കാവലും ഉള്ളതിനാല്‍ സമീപകാലത്ത് നടന്ന മിക്ക നുഴഞ്ഞുകയറ്റ ശ്രമങ്ങളും സൈന്യം പരാജയപ്പെടുത്തിയിരുന്നു.


