- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മണിയൂര്‍ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തി; കുറ്റ്യാടി എംഎല്‍എ കെ പി. കുഞ്ഞമ്മദ് കുട്ടിക്ക് നേരെ കയ്യേറ്റശ്രമം; കേസെടുത്ത് പയ്യോളി പൊലീസ്

കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുറ്റ്യാടി എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ കെ പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ക്ക് നേരെ കയ്യേറ്റ ശ്രമം. വടകര മണിയൂര്‍ തെരു മഹാഗണപതി ക്ഷേത്രം ഉത്സവത്തിനിടെയാണ് സംഭവം. എം എല്‍ എ തിരുവള്ളൂര്‍ പി എച്ച് സിയില്‍ ചികിത്സ തേടി. സംഭവത്തില്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കി.
മണിയൂര്‍ തെരു ക്ഷേത്ര ഉത്സവത്തിനിടെ വോട്ടര്‍മാരെ കാണാനെത്തിയ കെപി കുഞ്ഞമ്മദ് കുട്ടി എംഎല്‍എയെ ഒരാള്‍ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നാണ് പരാതി. എംഎല്‍എ യുടെ പരാതിയില്‍ മണിയൂര്‍ സ്വദേശി ദിനേശന്‍ എന്നയാള്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. സാമൂഹ്യ ദ്രോഹിയാണ് കയ്യേറ്റശ്രമം നടത്തിയതെന്നും പിന്നില്‍ യുഡിഎഫ് ആണെന്ന് സംശയിക്കുന്നെന്നും കെപി കുഞ്ഞമ്മദ് എംഎല്‍എ ആരോപിച്ചു.
ആക്രമത്തിന് പിന്നില്‍ ആര്‍ എം പിയെന്നാണ് സിപിഐഎം ആരോപണം. ബോധപൂര്‍വ്വം യുഡിഎഫിന്റെ പിന്‍വലത്തോടുകൂടി മണ്ഡലത്തില്‍ സമാധാനം തകര്‍ക്കാനുള്ള പരിശ്രമം ആണോ നടന്നതെന്ന് സംശയമുണ്ടെന്ന് കുഞ്ഞമ്മദ് കുട്ടി പറഞ്ഞു. സംഭവത്തില്‍ ആര്‍ എം പിക്ക് യാതൊരു പങ്കുമില്ലെന്ന് ആര്‍ എം പി സംസ്ഥാന സെക്രട്ടറി എന്‍ വേണു വ്യക്തമാക്കി. തിരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്നാണ് ആര്‍ എം പിയുടെ ആരോപണം. കയ്യേറ്റ ശ്രമത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പയ്യോളി പൊലീസ് .


