- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
അധ്യാപകരുടെയും സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെയം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി; പഠനാവശ്യങ്ങള്‍ക്കായി അധ്യാപകന് നല്കിയ ഫോണിലെ തങ്ങളുടെ നഗ്ന ചിത്രങ്ങള്‍ കണ്ട് ഞെട്ടി കുട്ടികള്‍: കുന്നംകുളത്ത് ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ അറസ്റ്റില്‍
അധ്യാപകരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കി; പ്രിൻസിപ്പൽ അറസ്റ്റില്‍

കുന്നംകുളം: അധ്യാപകരുടെയും സ്കൂള്‍ വിദ്യാര്‍ത്ഥിനികളുടെയം ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ചിത്രങ്ങളാക്കി ഫോണില്‍ സൂക്ഷിച്ച പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. വെസ്റ്റ് മങ്ങാട് സെന്റ് ജോസഫ് ആന്‍ഡ് സെന്റ് സിറിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം പ്രിന്‍സിപ്പല്‍ ഡോ. സജു വര്‍ഗീസാണ് അറസ്റ്റിലായത്. ഇയാള്‍ താന്‍ പ്രിന്‍സിപ്പലായി ജോലി ചെയ്യുന്ന സ്കൂളിലെ വിദ്യാര്‍ഥിനികളുടെയും സഹപ്രവര്‍ത്തകരായ അധ്യാപികമാരുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കുകയുമായിരുന്നു.
ഫോണിലെ ദൃശ്യങ്ങള്‍ കണ്ട വിദ്യാര്‍ത്ഥിനികളാണ് ആദ്യം അധ്യാപകനെതിരെ രംഗത്ത് എത്തിയത്. തുടര്‍ന്ന് കുട്ടികള്‍ സ്കൂളിലെ മറ്റ് അധ്യാപകരെയും വിവരം അറിയിക്കുക ആയിരുന്നു. സംഭവം വിവാദമായതിന് പിന്നാലെ പ്രധാന അധ്യാപകനെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥിനികളുടെയും അധ്യാപകരുടെയും പരാതിയില്‍ കഴിഞ്ഞ ദിവസം പൊലീസ് ഇദ്ദേഹത്തിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
രണ്ട് ദിവസം മുമ്പ് സ്കൂളില്‍ ക്ലാസ് നടന്നുകൊണ്ടിരിക്കെയാണ് സംഭവങ്ങളുടെ തുടക്കം. പഠന ആവശ്യങ്ങള്‍ക്കായി അധ്യാപകന് തന്റെ മൊബൈല്‍ ഫോണ്‍ വിദ്യാര്‍ഥികള്‍ക്ക് ഉപയോഗിക്കാനായി നല്‍കിയിരുന്നു. ഫോണ്‍ ഉപയോഗിക്കുന്നതിനിടെ വിദ്യാര്‍ത്ഥിനികള്‍ അധ്യാപകന്റെ ഗാലറി പരിശോധിച്ചതോടെയാണ് നഗ്നദൃശ്യങ്ങള്‍ കണ്ടത്. വിദ്യാര്‍ഥിനികള്‍ ഫോണില്‍ സഹപാഠികളുടെയും അധ്യാപകരുടെയും മോര്‍ഫ് ചെയ്ത നിലയിലുള്ള അശ്ലീല ചിത്രങ്ങള്‍ കണ്ട് ഞെട്ടി.
തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ വിവരം ഉടന്‍ തന്നെ മറ്റ് അധ്യാപകരെയും സ്കൂള്‍ അധികൃതരെയും അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥികളും അധ്യാപകരും ചേര്‍ന്ന് നല്കിയ പരാതിയെത്തുടര്‍ന്ന് കുന്നംകുളം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി കേസെടുത്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.


