- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആരുമറിയാതെ ലോക്കർ തുറന്ന് മുക്കുപണ്ടം വച്ച് സ്വർണാഭരണങ്ങൾ അടിച്ചുമാറ്റി; നിധി കമ്പനിയെ കബളിപ്പിച്ച് സമ്പാദിച്ച ലക്ഷങ്ങൾ കൊണ്ട് കാമുകനുമായി അടിച്ചുപൊളിച്ചു; അവിഹിത ഗർഭം ഉണ്ടായിട്ടും ഭർത്താവിനെ അറിയിക്കാതെ തടിതപ്പി; മല്ലപ്പള്ളിയിൽ തട്ടിപ്പുകാരിയും കൂട്ടാളിയും പിടിയിൽ
പത്തനംതിട്ട : നിധി കമ്പനിയിൽ അതിവിദഗ്ധമായി സാമ്പത്തിക തട്ടിപ്പ് നടത്തിയ യുവതിയും, സുഹൃത്തും പിടിയിലായി. മല്ലപ്പള്ളി എൻ എം നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്ന നീതുമോൾ എൻ എം (32), മനു (32) എന്നിവരെയാണ് കീഴ്‌വായ്‌പ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
അതിസങ്കീർണമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലെ രഹസ്യമാണ് പൊലീസ് ചുരുളഴിച്ചത്. പുറത്തുവന്നത് 'വിദഗ്ദ്ധയായ തട്ടിപ്പുകാരി' യുടെ ആരെയും അതിശയിപ്പിക്കുന്ന തന്ത്രങ്ങളും. കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിൽ, സ്വന്തം പേരിലും, ഭർത്താവിന്റെയും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലും സ്വർണം പണയം വെച്ച് നീതുമോൾ 12,31,000 രൂപ കൈവശപ്പെടുത്തി. സ്ഥാപനത്തിലെ മറ്റ് ജീവനക്കാർഅറിയാതെ ലോക്കർ തുറന്ന് മുക്കുപണ്ടങ്ങൾ വച്ചശേഷം ഇവർ സ്വർണ്ണാഭരണങ്ങൾ കവരുകയും ചെയ്തു.
സീനിയർ ബ്രാഞ്ച് മാനേജർ വിശ്വംഭരൻ കഴിഞ്ഞവർഷം ഡിസംബർ 17 ന് കീഴ്‌വായ്‌പ്പൂർ പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവന്ന കേസിലാണ് ഇപ്പോൾ അറസ്റ്റ്. കാശിനോടുള്ള ആർത്തി മൂത്ത് ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് നീതും സുഹൃത്തും ചേർന്ന് തട്ടിപ്പ് നടത്തിയത്. അടിച്ചുമാറ്റിയ കാശ് കൊണ്ട് കാമുകന് വിലയേറിയ സമ്മാനങ്ങൾ നൽകി. ഇരുവരും തമ്മിൽ അവിഹിത ബന്ധം പുലർത്തിയിരുന്നെന്നും യുവതി ഗർഭിണിയായപ്പോൾ, അലസിപ്പിച്ചുവെന്നും അന്വേഷണത്തിൽ വ്യക്തമായി.
കസ്റ്റമർ റിലേഷൻസ് ഓഫീസറായി ജോലിയിൽ കയറിയ നീതുമോൾ സീനിയർ ബ്രാഞ്ച് മാനേജരുടെ വിശ്വാസം പിടിച്ചുപറ്റുകയാണ് ആദ്യം ചെയ്തത്. സ്വർണ്ണ ഉരുപ്പടികളും പണവും മറ്റും സൂക്ഷിക്കുന്ന സ്‌ട്രോങ്‌റൂമിന്റെ രണ്ട് താക്കോലുകളിലൊന്ന് കൈക്കലാക്കി ആയിരുന്നു തട്ടിപ്പ്. ഇവർ നേരത്തെ ജോലി നോക്കിയ വായ്‌പ്പൂരുള്ള ധനകാര്യസ്ഥാപനത്തിൽ വച്ച് പണയം വെയ്ക്കാൻ വന്നവരുടെ ആധാർ മുതലായ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും, വ്യക്തിവിവരങ്ങളും അവരുടെ ഒപ്പുകളും സൂക്ഷിച്ച് വെച്ച് ഭർത്താവിന്റെയും മറ്റ് പലരുടെയും പേരിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് സ്വർണം കൈക്കലാക്കിയിരുന്നു.
മല്ലപ്പള്ളിയിലെ ഒരു ഗോൾഡ് കവറിങ് ഷോപ്പിൽ നിന്നാണ് യുവതി മുക്കുപണ്ടങ്ങൾ വാങ്ങിയത്. ഇവ ലോക്കറിൽ വച്ചിട്ട്, അവിടെ പലരുടെയും പണയഉരുപ്പടികളായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഈ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയ പൊലീസ് സംഘം, കടയുടമയുടെ മൊഴിയെടുത്തു.
യുവതി നെടുമ്പറമ്പിൽ നിധി ലിമിറ്റഡിൽ ജോലി ചെയ്യുന്നതിന് മുൻപ്, വായ്‌പ്പൂരുള്ള മറ്റൊരു ധനകാര്യസ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. അവിടെ ഇടപാടുകാരിൽ ചിലരുടെ തിരിച്ചറിയൽ രേഖകൾ കൈവശപ്പെടുത്തി, അവരറിയാതെ ഒട്ടേറെ ഇടപാടുകളാണ് യുവതി നടത്തിയത്.
ഇതെല്ലാം സുഹൃത്ത് മനുവിനൊപ്പം ആഡംബരജീവിതം നയിക്കുന്നതിന് വേണ്ടി കൂടിയായിരുന്നു. അന്വേഷണം വന്നപ്പോൾ തങ്ങൾ സ്‌നേഹബന്ധത്തിലായിരുന്നെന്നും, യുവതി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണും, റിസ്റ്റ് വാച്ചും പവർ ബാങ്കും നീതുവിന്റെ ഭർത്താവിനെ പിന്നീട് തിരിച്ച് ഏൽപ്പിച്ചെന്നും മനു പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിൽനിന്നും പൊലീസ് മൊഴിയെടുത്തു.
നീതു കൈക്കലാക്കിയ തുകയിൽ നിന്നും 1,00,000 രൂപ ഡൗൺ പേയ്മെന്റ് കൊടുത്ത് മല്ലപ്പള്ളിയിലെ ഒരു കാർ ഷോറൂമിൽനിന്നും പുതിയ ആൾട്ടോ 800 കാർ വാങ്ങിയതായി വ്യക്തമായി. പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം കാർ നീതുവിന്റെ ഭർത്താവ് സ്റ്റേഷനിൽ എത്തിച്ചു. വാഹനം ഇയാൾ ഉപയോഗിച്ചുവരികയായിരുന്നു. ഇക്കാര്യത്തിൽ ഭർത്താവിനെയും നീതുമോൾ വിദഗ്ധമായി പറ്റിച്ചു. ഒന്നര വർഷത്തിൽ അധികമായി തുടർന്ന അന്വേഷണത്തിനൊടുവിലാണ് , തന്ത്രശാലിയായ യുവതിയെ കീഴ്‌വായ്‌പ്പൂർ പൊലീസ് നിയമത്തിനു മുന്നിൽ എത്തിച്ചത്. പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥ് നേതൃത്വം നൽകുന്ന അന്വേഷണത്തിൽ എസ് ഐ സുരേന്ദ്രൻ, എ എസ് ഐ മനോജ്, സി പി ഓമാരായ ജിബിൻ ദാസ്, ശരണ്യ എന്നിവർ പങ്കെടുത്തു. തുടർന്ന്, അറസ്റ്റ് രേഖപ്പെടുത്തപ്പെട്ട പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
ജില്ലാ പൊലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജൻ ഐ പി എസ്സിന്റെ പ്രത്യേകനിർദ്ദേശപ്രകാരം, സാമ്പത്തിക തട്ടിപ്പ് കേസുകളുടെ അന്വേഷണം ഊർജ്ജിതമാക്കിയതിനെ തുടർന്നാണ് വൻ തട്ടിപ്പിലെ പ്രതികൾ പൊലീസ് ഒരുക്കിയ വലയിൽ കുരുങ്ങിയത്. ജില്ലയിൽ റിപ്പോർട്ടാവുന്ന ഇത്തരം കേസുകളുടെ അന്വേഷണം ജില്ലാ പൊലീസ് മേധാവി നിരന്തരം വിലയിരുത്തി വരികയാണ്.
അന്നത്തെ പൊലീസ് ഇൻസ്പെക്ടർ ജി സന്തോഷ് കുമാറാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എസ് ഐ സുരേന്ദ്രന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഒരുവർഷത്തോളമായി നടത്തിയ അതിസങ്കീർണമായതും മികച്ച നിലയിലുള്ളതുമായ അന്വേഷണത്തിനൊടുവിലാണ്, സാമ്പത്തിക തട്ടിപ്പിന് പുതിയ മാനങ്ങൾ കണ്ടെത്തിയ യുവതിയെ കുടുക്കിയത്. നിരവധി രേഖകൾ പരിശോധിച്ചും, തെളിവുകൾ ശേഖരിച്ചും, ക്ഷമയോടെ അന്വേഷണം മുന്നോട്ട് നീക്കിയ പൊലീസ് സംഘം, അതിവിദഗ്ദ്ധമായി ഒരുപാട് ആളുകളെ ചതിച്ചും വഞ്ചിച്ചും ലക്ഷക്കണക്കിന് രൂപയും സ്വർണവും കവർന്ന തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിൽ എത്തിക്കുകയായിരുന്നു.
തെളിവു ശേഖരണത്തിന്റെ ഭാഗമായി പൊലീസ് ധനകാര്യസ്ഥാപനത്തിന്റെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഓഫർ ലെറ്റർ, അപ്പോയ്ന്റ്‌മെന്റ് ഓർഡർ, അറ്റൻഡൻസ് രജിസ്റ്റർ, സ്‌ട്രോം റൂമുമായി ബന്ധപ്പെട്ട കീ ട്രാൻസാക്ഷൻ രജിസ്റ്റർ, പ്ലഡ്ജ് ഫോം തുടങ്ങിയ നിരവധി രേഖകൾ കസ്റ്റഡിയിൽ എടുത്ത് വിശദപരിശോധന നടത്തുകയിരുന്നു. ഇവയുടെ പകർപ്പുകൾ കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. പ്രതി കവർന്ന പണയ ഉരുപ്പടികളും കണ്ടെടുത്തു.
താൻ നടത്തിയ തട്ടിപ്പുകൾ സ്ഥാപന ഉടമ അറിഞ്ഞപ്പോൾ, യുവതി കുറ്റസമ്മതം നടത്തിയിരുന്നു. 2021 ഡിസംബർ 10 നുമുമ്പ് തവണകളായി, തട്ടിച്ചെടുത്ത പണവും
പലിശയും തിരിച്ചടക്കാമെന്നും സമ്മതിച്ച് 50 രൂപ മുദ്രപ്പത്രത്തിൽ എഴുതിക്കൊടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഇത് സംബന്ധിച്ച രേഖയും പിടിച്ചെടുത്ത് കോടതിയിൽ പൊലീസ് സമർപ്പിച്ചു.
മല്ലപ്പള്ളിയിലെ ഒരു ഗോൾഡ് കവറിങ് ഷോപ്പിൽ നിന്നാണ് യുവതി മുക്കുപണ്ടങ്ങൾ വാങ്ങിയത്. ഇവ ലോക്കറിൽ വച്ചിട്ട്, അവിടെ പലരുടെയും പണയഉരുപ്പടികളായി സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു. ഈ സ്ഥാപനത്തിലെത്തി അന്വേഷണം നടത്തിയ പൊലീസ് സംഘം, കടയുടമയുടെ മൊഴിയെടുത്തു.
യുവതി നെടുമ്പറമ്പിൽ നിധി ലിമിറ്റഡിൽ ജോലി ചെയ്യുന്നതിന് മുൻപ്, വായ്‌പ്പൂരുള്ള മറ്റൊരു ധനകാര്യസ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. അവിടെയും അന്വേഷണം നടത്തിയ പൊലീസ്, പ്രതി ജോലി ചെയ്ത കാലയളവിൽ ഇടപ്പാടുകളുമായി ബന്ധപ്പെട്ട് നടത്തിയ രേഖകൾ പരിശോധിക്കുകയും പിടിച്ചെടുത്ത് കോടതിയിൽ ഹാജരാക്കുകയും ചെയ്തു. അവിടെ ഇടപാടുകാരിൽ ചിലരുടെ തിരിച്ചറിയൽ രേഖകൾ കൈവശപ്പെടുത്തി, അവരറിയാതെ ഒട്ടേറെ ഇടപാടുകളാണ് യുവതി നടത്തിയത്.
അന്വേഷണം പുരോഗമിക്കവേ, നീതു മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യാപേക്ഷ പരിഗണിച്ച കോടതി, അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പാകെ ഹാജരാകാൻ നിർദ്ദേശിച്ചുകൊണ്ട് ഉത്തരവായി. തുടർന്ന്, സ്റ്റേഷനിൽ ഹാജരായ പ്രതിയുടെ കുറ്റസമ്മതമൊഴി പൊലീസ് രേഖപ്പെടുത്തി. ഇവർ കവർന്നെടുത്ത തുകയിൽ, തന്റെ ആവശ്യങ്ങൾക്ക് എന്നപേരിൽ ഒരുവിഹിതം സുഹൃത്ത് മനുവിന് നേരിട്ട് കൈമാറിയിരുന്നു. കൂടാതെ മൊബൈൽ ഫോണും റിസ്റ്റ് വാച്ചും ഡ്രസ്സുകളും വാങ്ങി നൽകി. പണത്തിന്റെ ഉറവിടത്തെപ്പറ്റി മനുവിന് അറിയാമായിരുന്നുവെന്നും, ഇയാളുമായി അവിഹിത ബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നും യുവതി പറഞ്ഞു.
അവിഹിത ബന്ധത്തെ തുടർന്ന് ഗർഭിണിയായ തന്നെ നിർബന്ധിച്ച് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി ഗർഭം അലസിപ്പിച്ചിരുന്നുവെന്നും വിശദമായി മൊഴി നൽകി. ഇക്കാര്യങ്ങൾ പുറത്തറിഞ്ഞപ്പോൾ, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ഇരുവരും തർക്കമുണ്ടാവുകയും, പിണങ്ങുകയും ചെയ്തു. തുടർന്നാണ് യുവതി, ഇയാൾക്കെതിരെ മൊഴിനൽകി ബലാൽസംഗത്തിനും നിർബന്ധിപ്പിച്ച് ഗർഭം അലസിപ്പിച്ചതിനും മറ്റും കേസെടുപ്പിച്ചത്. അതിന്റെ അന്വേഷണം നടന്നുവരികയാണ്. ഈ കേസിന്റെ അന്വേഷണം നടന്നത് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ജി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ്.
കേസ് റദ്ദ് ചെയ്യുന്നതിന് മനു ഹൈക്കോടതിയിൽ ഹർജി നൽകിയതിനെതുടർന്ന്, അറസ്റ്റ് നടപടികൾ തല്ക്കാലം നിർത്തിവയ്ക്കാൻ കോടതി പൊലീസിനോട് നിർദ്ദേശിച്ചു. പത്തനംതിട്ട ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ 164 സി ആർ പി സി പ്രകാരം പ്രതിയുടെ മൊഴി രേഖപ്പെടുത്തി. തട്ടിപ്പിൽ മനുവിന്റെ പങ്ക് വെളിവായതിനെത്തുടർന്ന്, അന്വേഷണസംഘം ഇയാൾക്കായി വലവിരിച്ചിരുന്നു. മനുവിന് വേണ്ടി നീതു 20,200 രൂപയ്ക്ക് മൊബൈൽ ഫോൺ വാങ്ങിയതായി കണ്ടെത്തിയ ചങ്ങനാശ്ശേരിയിലെ സ്ഥാപനത്തിലെത്തി അന്വേഷിപ്പോൾ ശരിയാണെന്നു ബോധ്യപ്പെട്ടു. പിന്നീട്, മനുവിനെ നോട്ടീസ് നടത്തി സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തപ്പോൾ, യുവതി പറഞ്ഞ കാര്യങ്ങളൊക്കെയും സത്യമാണെന്ന് സമ്മതിച്ചു. തങ്ങൾ സ്‌നേഹബന്ധത്തിലായിരുന്നെന്നും, യുവതി വാങ്ങിക്കൊടുത്ത മൊബൈൽ ഫോണും ,റിസ്റ്റ് വാച്ചും പവർ ബാങ്കും നീതുവിന്റെ ഭർത്താവിനെ പിന്നീട് തിരിച്ച് ഏൽപ്പിച്ചതായി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ യുവതിയുടെ ഭർത്താവിൽനിന്നും പൊലീസ് മൊഴിയെടുത്തു.
ഇയാൾ ഹാജരാക്കിയ ഈ വസ്തുവകകൾ ബന്തവസ്സിലെടുത്തശേഷം കോടതിയിൽ ഹാജരാക്കി. നീതു കുറ്റകൃത്യത്തിലൂടെ കൈക്കലാക്കിയ
തുകയിൽ നിന്നും 1,00,000 രൂപ ഡൗൺ പേയ്മെന്റ് കൊടുത്ത് മല്ലപ്പള്ളിയിലെ ഒരു കാർ ഷോറൂമിൽനിന്നും പുതിയ ആൾട്ടോ 800 കാർ വാങ്ങിയതായി വ്യക്തമായി.
പൊലീസ് ആവശ്യപ്പെട്ടതുപ്രകാരം കാർ നീതുവിന്റെ ഭർത്താവ് സ്റ്റേഷനിൽ എത്തിച്ചു. വാഹനം ഇയാൾ ഉപയോഗിച്ചുവരികയായിരുന്നു.
യുവതിയും മനുവും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് തെളിവ് ശേഖരിക്കുന്നതിന് യുവതിക്ക് അക്കൗണ്ടുള്ള മല്ലപ്പള്ളിയിലെ ബാങ്കിൽ നിന്നും ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കി പരിശോധിച്ചു. തുടർന്ന് മനുവിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണഭാഗമായി തിരുവല്ലയിലെ ബാങ്കിൽ നിന്നും തെളിവുകൾ കിട്ടി. ഇവ പരിശോധിച്ചതിൽ മനു ഗൂഗിൾ പേ വഴിയും നീതുവുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്ന് വെളിവായി. പിടിച്ചെടുത്ത രേഖകളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി.
നീതുവിനെ വിശദമായി ചോദ്യം ചെയ്തപ്പോൾ, കവർന്നെടുത്ത പണം സ്വന്തം ആവശ്യങ്ങൾക്കും, സുഹൃത്ത് മനുവിന് വസ്ത്രങ്ങളും മൊബൈൽ ഫോണും വാച്ചും പവർ ബാങ്കും വാങ്ങുന്നതിനും ഉപയോഗിച്ചെന്നും, കൂടാതെ പലപ്പോഴായി, 6 ലക്ഷം രൂപ നേരിട്ട് കൊടുത്തിട്ടുണ്ടെന്നും, അതിന് തന്റെ പക്കൽ തെളിവുകൾ ഇല്ലായെ ന്നും വെളിപ്പെടുത്തി. എന്നാൽ മനുവിന് നൽകിയ തുകയുടെ കാര്യത്തിൽ യുവതി പറഞ്ഞത് പൊലീസ് പൂർണമായി വിശ്വസിച്ചിട്ടില്ല. കാരണം, പിന്നീട് പ്രതിയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഡോക്ടറോട് 3,00,000 രൂപ പലപ്പോഴായി മനുവിന് നൽകിയതായാണ് നീതു പറഞ്ഞത്.
യുവതി കോടതിയിൽ 164 സി ആർ പി സി പ്രകാരം നൽകിയ മൊഴിയിൽ, കുറ്റകൃത്യത്തിൽ മനു കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതിനെ തുടർന്ന്, ഇയാളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. യുവതിയിൽ നിന്നും രൂപ വാങ്ങിയിട്ടുണ്ടെന്നും അത് തങ്ങളുടെ യാത്രകളിൽ ചെലവാക്കിയതായും, തനിക്ക് വസ്ത്രങ്ങൾ വാങ്ങിയതായും, ചങ്ങനാശ്ശേരിയിലെ സ്ഥാപനത്തിൽ നിന്നും 20,200 രൂപയുടെ പുതിയ സ്മാർട്ട് ഫോണും, 4,000 രൂപയുടെ റിസ്റ്റ് വാച്ചും 2,000 രൂപയുടെ പവർ ബാങ്കും വാങ്ങി നൽകിയതായും, താൻ ഇവയൊക്കെയും ഉപയോഗിച്ചിട്ടുണ്ടെന്നും, യുവതിയുമായുള്ള ബന്ധത്തിന്റെ പേരിൽ പ്രശ്‌നങ്ങളുണ്ടായപ്പോൾ, ഇവ യുവതിയുടെ വീട്ടിൽ കൊണ്ടുകൊടുത്തുവെന്നും, നേരിട്ട് ലക്ഷങ്ങൾ കൈപ്പറ്റിയിട്ടില്ലെന്നും വെളിപ്പെടുത്തി.
തുടർന്നാണ് ഇയാളെ ഈകേസിൽ പ്രതി ചേർത്തത്. അന്യായമായി പണം സമ്പാദിച്ച് ആഡംബര ജീവിതം നയിച്ച് സുഖലോലുപയായി കഴിയുന്നതിനുവേണ്ടി, കസ്റ്റമർ റിലേഷൻസ് ഓഫീസറായി ജോലിയിൽ പ്രവേശിച്ച്, സീനിയർ ബ്രാഞ്ച് മാനേജരുടെ വിശ്വാസം ആർജ്ജിച്ചശേഷം, സ്വർണ്ണ ഉരുപ്പടികളും പണവും മറ്റും സൂക്ഷിക്കുന്ന സ്‌ട്രോങ്‌റൂമിന്റെ രണ്ട് താക്കോലുകളിലൊന്ന് കൈക്കലാക്കിയുമാണ് നീതു തട്ടിപ്പുകൾ നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
കൂടാതെ, നേരത്തെ ജോലി നോക്കിയ വായ്‌പ്പൂരുള്ള ധനകാര്യസ്ഥാപനത്തിൽ, പണയം വെയ്ക്കാൻ വന്നവരുടെ ആധാർ മുതലായ തിരിച്ചറിയൽ രേഖകളുടെ പകർപ്പുകളും, വ്യക്തിവിവരങ്ങളും അവരുടെ ഒപ്പുകളും ദുരുദ്ദേശപരമായി സൂക്ഷിച്ച് വെച്ച് ഭർത്താവിന്റെയും മറ്റ് പലരുടെയും പേരിൽ മുക്കുപണ്ടങ്ങൾ പണയം വെച്ച് സ്വർണം കൈക്കലാക്കിയും, സുഹൃത്തുമായി അവിഹിത ബന്ധം സ്ഥാപിച്ച് ആഡംബരജീവിതം നയിക്കുകകയും ചെയ്തതായും തെളിഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്