കൊ​ച്ചി: പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ​യു​ടെ റി​സോ​ർ​ട്ടി​ൽ ന​ട​ന്ന ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ നി​ന്നും കെ​ട്ടി​ട ഉ​ട​മ​യാ​യ അ​ൻ​വ​റി​നെ ഒ​ഴി­​വാ­​ക്കി­​യ­​ത് വിവാദത്തിൽ. ഹൈ­​ക്കോ​ട­​തി ഇ­​ട­​പെ­​ട​ലോടെ വീണ്ടും കേസിൽ എംഎൽഎ പ്രതിയാകാനുള്ള സാധ്യത കൂടി.

ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ൻ​വ​റി​നെ കേ​സി​ൽ നി​ന്നും ഒ​ഴി​വാ​ക്കി­​യ­​തെ­​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് ഹൈ​ക്കോ​ട​തി നി​ർ​ദേ​ശം ന​ൽ­​കി. നാ­​ലാ­​ഴ്­​ച­​യ്­​ക്ക­​കം ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള പ​രാ​തി പ​രി​ശോ​ധി​ച്ച് തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ് നി​ർ​ദേ­​ശം.

റി­​സോ​ർ­​ട്ടി​ൽ­​നി­​ന്ന് അ­​ന­​ധി​കൃ­​ത മ­​ദ്യ­​ശേ​ഖ­​രം പി­​ടി­​ച്ചെ­​ടു­​ത്തി­​ട്ടും അ​ൻ­​വ­​റി­​നെ­​തി­​രെ കേ­​സെ­​ടു­​ത്തി­​ല്ലെ­​ന്ന് കാ­​ട്ടി മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ വി​വ​രാ​വ​കാ​ശ​പ്ര​വ​ർ​ത്ത­​ക​ൻ ന​ൽ​കി­​യ ഹ​ർ­​ജി­​യി­​ലാ​ണ് കോ​ട­​തി ഇ­​ട­​പെ­​ട­​ലു­​ണ്ടാ­​യ​ത്. 2018 ലാ​ണ് ആ​ലു​വ​യി​ലെ മ​ല​ക്ക​പ്പ​ടി​യി​ലു​ള​ള റി​സോ​ർ​ട്ടി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി­​ക്കി​ടെ ലൈ­​സ​ൻ­​സ് ഇ​ല്ലാ­​തെ സൂ­​ക്ഷി​ച്ച മ​ദ്യം പി​ടി​കൂ​ടി​യ­​ത്.

എന്നാൽ കേസിൽ കെട്ടിട ഉടമ പ്രതിയായില്ല. ര​ഹ​സ്യ​വി­​വ­​ര­​ത്തെ­​തു­​ട​ർ­​ന്നാ­​ണ് എ​ക്സൈസ് ­​ഇ­​വി­​ടെ­​യെ­​ത്തി പ​രി­​ശോ­​ധ­​ന ന­​ട­​ത്തി­​യ​ത്. അ­​ന­​ധി­​കൃ­​ത​മാ­​യ സൂ­​ക്ഷി­​ച്ച മ​ദ്യം ക­​സ്­​റ്റ­​ഡി­​യി­​ലെ­​ടു­​ക്കു­​ക​യും അ­​ഞ്ച് പേ­​രെ പി­​ടി­​കൂ­​ടു­​ക​യും ചെ­​യ്­​തി­​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണ് കെ​ട്ടി​ട ഉ​ട​മ​യാ​യ പി.​വി.​അ​ൻ​വ​റി​നെ ഒ​ഴി​വാ​ക്കി എ​ക്‌​സൈ​സ് കു​റ്റ​പ­​ത്രം സ­​മ​ർ­​പ്പി­​ച്ച​ത്.

ഇ​ത് ചോ​ദ്യം ചെ­​യ്­​ത് മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ ആ​ൾ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ­​കി­​യെ­​ങ്കി​ലും ന­​ട­​പ­​ടി­​യു­​ണ്ടാ­​യി​ല്ല. ഇ­​തോ­​ടെ ഇ­​യാ​ൾ കോ­​ട­​തി­​യെ സ­​മീ­​പി­​ക്കു­​ക­​യാ­​യി­​രു​ന്നു.