- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സിനിമാ തീയറ്ററിലെ തർക്കത്തിന് പ്രതികാരമായി പാർക്കിങ് ഗ്രൗണ്ടിലെ വെട്ട്; ഒളിവിലായിരുന്ന ഗുണ്ടാത്തലവനെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു; അകത്തായത് കടപ്ര നിഷാദ്
തിരുവല്ല: കടപ്രയിലെ സിനിമ തീയറ്ററിലെ പാർക്കിങ് ഗ്രൗണ്ടിൽ മൂന്ന് പേരെ വെട്ടിപ്പരുക്കൽപ്പിച്ച കേസിൽ മുഖ്യപ്രതിയായ ഗുണ്ടാ നേതാവ് പുളിക്കീഴ് പൊലീസിന്റെ പിടിയിൽ. കടപ്ര വളഞ്ഞവട്ടം കൂരാലിൽ വീട്ടിൽ നിഷാദ് (കൊച്ചുമോൻ-35) ആണ് അറസ്റ്റിലായത്. കടപ്ര ഗ്രാൻഡ് മാളിൽ പ്രവർത്തിക്കുന്ന ആശീർവാദ് സിനിമാസിൽ സിനിമ കാണാനെത്തിയ പരുമല സ്വദേശികളായ ശ്രീഹരി, ആദിത്യൻ, ജയസൂര്യ എന്നിവരെ വെട്ടിപ്പരുക്കേ ൽപ്പിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആയിരുന്നു കേസിനാസ്പദമായ സംഭവം.
സിനിമ കാണുന്നതിനിടെ ഉണ്ടായ വാക്കേറ്റം കൈയാങ്കളിയുടെ വക്കിലെത്തിയതോടെ ജീവനക്കാർ ഇരു സംഘങ്ങളെയും തിയേറ്ററിൽ നിന്നും പുറത്താക്കി. പാർക്കിങ് ഗ്രൗണ്ടിലേക്ക് പോയ പരുമല സ്വദശികളെ പിന്തുടർന്ന നിഷാദും കൂട്ടുപ്രതി ചെങ്ങന്നൂർ പാണ്ടനാട് നോർത്ത് മുറിയായിക്കരയിൽ കൂട്ടുമ്മത്തറ വീട്ടിൽ ശ്രുതീഷും ചേർന്ന് മൂവരെയും വെട്ടിപ്പരുക്കേൽപ്പിക്കുകയായിരുന്നു.
പൊലീസ് എത്തും മുമ്പ് ഇരുവരും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ടു. ഒളിവിൽ പോയ ശ്രുതീഷിനെയും ചെങ്ങന്നൂരിലെ ലോഡ്ജിൽ ഒളിത്താവളം ഒരുക്കി നൽകിയ ചെങ്ങന്നൂർ സ്വദേശി സുജിത്ത് കൃഷ്ണനെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. പൊലീസിനെ കണ്ട് രക്ഷപ്പെട്ട നിഷാദിനെ വളഞ്ഞവട്ടത്ത് നിന്നുമാണ് പൊലീസ് പിടികൂടിയത്.
ഗുണ്ടാത്തലവൻ ലിജു ഉമ്മനുമായി ചേർന്ന് 2006 ൽ മാവേലിക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ കൊലപാതകവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ പത്തോളം വധശ്രമക്കേസും രണ്ട് പോക്സോ കേസുകളും തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറിയും അടക്കം 25 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിഷാദ് എന്ന് പൊലീസ് പറഞ്ഞു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്