കോഴിക്കോട്: കോഴിക്കോട് എൻഐടിയിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ബി ടെക് മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥി യോഗേശ്വർ നാഥാണ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും ചാടി മരിച്ചത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം നടന്നത്. മഹാരാഷ്ട്ര സ്വദേശി ആണ് യോഗേശ്വർ നാഥ്. അച്ഛനും അമ്മയ്ക്കും സന്ദേശം അയച്ച ശേഷമാണ് ആത്മഹത്യ. സന്ദേശം കണ്ട അച്ഛനും അമ്മയും ഹോസ്റ്റൽ വാർഡനെ കാര്യം അറിയിച്ചു. വാർഡൻ എത്തുമ്പോഴത്തേക്കും യോഗേശ്വർ ആത്മഹത്യ ചെയ്തിരുന്നു.

പഠന സമ്മർദ്ദവും മറ്റും കുട്ടികളെ ബാധിക്കുന്നുവെന്നാണ് സമീപകാല സംഭവങ്ങൽ സൂചിപ്പിക്കുന്നത്. ഇതു തന്നെയാണ് യോഗേശ്വറിന്റെ മരണത്തിലും നിറയുന്നത്. സംഭവത്തിൽ പൊലീസ് വിശദ അന്വേഷണം നടത്തും. എല്ലാ വശങ്ങളും പരിശോധിക്കും. മുംബൈ സ്വദേശിയാണ് ആത്മഹത്യ ചെയ്ത യോഗേശ്വർ നാഥ്. രാവിലെ ആറരയോടെ ഹോസ്റ്റലിന്റെ ഏഴാം നിലയിൽനിന്നും താഴേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥിയാണ് യോഗേശ്വർ നാഥ്. ബിടെക് പരീക്ഷകൾ ഇന്നലെയാണ് അവസാനിച്ചത്. ആത്മഹത്യക്ക് മുൻപ് വീട്ടിലേക്ക് മെസേജ് അയച്ചതായി എൻഐടി അധികൃതർ പറഞ്ഞു. എൻഐടിയിൽ മുൻപും വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിട്ടുണ്ട്.

പഠനപരമായ സമ്മർദ്ദവും വേണ്ടവിധത്തിൽ കൗൺസിലിങ് ലഭിക്കാത്തതുമാണ് ആത്മഹത്യകൾ വർധിക്കുന്നതിന് കാരണമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.