- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നോർത്ത് ലണ്ടനിലെ വാൾ ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്
ലണ്ടൻ: വടക്കൻ ലണ്ടനിൽ അര മണിക്കൂറോളം വാളുമായി തെരുവിൽ താണ്ഡവമാടുകയും 14 കാരനായ ഡാനിയൽ അൻജോറിനെ കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. 36 കാരനായ മാർക്കസ് ആർഡുനി മോൺസോയാണ് ക്രൂരനായ അക്രമി എന്ന് പൊലീസ് വെളിപ്പെടുത്തി.
കൊലപാതകത്തിന് പുറമെ, രണ്ട് കൊലപാതക ശ്രമങ്ങൾ, ഗുരുതരമായ പരിക്കേൽപ്പിച്ച രണ്ട് കേസുകൾ, കൊള്ള, അനധികൃതമായി ആയുധം കൈവശം വെച്ചു എന്നീ കേസുകളാണ് ഇയാൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. ചൊവ്വാഴ്ച നടന്ന അക്രമ പരമ്പരയിൽ ധീരയായ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥ അടക്കം മറ്റ് നാലുപേർക്ക് ഗുരുതരമായ പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴുത്തിൽ മാരകമായ കുത്തേറ്റ രണ്ടാമത്തെ ഇരയുടെ പേരും ഇന്നലെ പുറത്തു വന്നു. ഐ ടി എഞ്ചിനീയർ ആയ ഹെന്റി ഡെ ലോസ് റിയോസ് പൊളേനിയ ആണ് കുത്തേറ്റ രണ്ടാമത്തെ വ്യക്തി. തന്റെ നലു വയസ്സുകാരിയായ മകൾ ഉറങ്ങിക്കിടക്കുമ്പോൾ, വീട്ടിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ച അക്രമിയെ തടയാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു ഇയാൾക്ക് കുത്തേറ്റത്. അമിത വേഗതയിൽ വാഹനമോടിച്ചു വന്ന മൊൺസോ, ഒരു വഴിയാത്രക്കാരനെ ആക്രമിക്കുകയും കഴുത്തിൽ കുത്തി മുറിവേൽപ്പിക്കുകയും ചെയ്തതിനു ശേഷമായിരുന്നു ഐ ടി എഞ്ചിനീയറുടെ വീട്ടിലേക്ക് കയറിയതെന്ന് ഇന്നലെ പ്രോസ്ദിക്യൂഷൻ കോടതിയിൽ പറഞ്ഞു.
നിങ്ങൾ ദൈവത്തിൽ വിശ്വസിച്ചില്ലെങ്കിൽ, അവൻ നിങ്ങൾക്ക് അപകടം വരുത്തും എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു സ്പാനിഷ്- ബ്രസീലിയൻ വംശജനായ മോൺസോ വീടിനുള്ളിലേക്ക് പാഞ്ഞു കയറിയത്. അവിടെ അക്രമം നടത്തി തിരിച്ചിറങ്ങുമ്പോഴായിരുന്നു അതുവഴി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഡാനിയൽ എന്ന 14 കാരനെ വെട്ടിക്കൊന്നത്. കഴുത്തിലും നെഞ്ചത്തുമായിരുന്നു വെട്ടിയത് എന്നും പ്രോസിക്യൂഷൻ കോടതിയിൽ ബോധിപ്പിച്ചു. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ ഡാനിയലിന് പ്രാഥമ ശുശ്രൂഷ നൽകാൻ ശ്രമിക്കുന്നതിനിടയിൽ, അടുത്തൊരു കുറ്റിക്കാട്ടിൽ നിന്നും പുറത്തു ചാടിയ പ്രതി ഒരു വനൈതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
വീടിനുള്ളിൽ കയറിയ അക്രമിയെ തടയുന്നതിനിടയിൽ പരിക്കേറ്റ ഹെന്റി ബോധ രഹിതനായതായി അയാളുടെ സഹോദരി പറയുന്നു. അക്രമം നടക്കുന്ന സമയത്ത് ഹെന്റിയുടെ ഭാര്യയും കുഞ്ഞും അകത്ത് ഉറങ്ങുകയായിരുന്നു. അയാൾ അക്രമിയെ തടഞ്ഞിരുന്നില്ലെങ്കിൽ ഒരുപക്ഷെ അവർക്ക് ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്നു എന്നും സഹോദരി പറയുന്നു. ബോധം തെളിഞ്ഞെങ്കിലും, ഒരുപാട് രക്തം നഷ്ടപ്പെട്ടതിനാൽ ഹെന്റി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തന്നെ തുടരുകായാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻഡ് ചെയ്തു. തന്റെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ഒരു താന്ത്രികനായും സംഗീതജ്ഞനായുമാണ് ഇയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്.