- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
'ഐ ക്വിറ്റ്' പത്തനംതിട്ടിയില്‍ ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ ഉള്ളത് ഈ വാചകം; ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് സഹപാഠികളുടെ മാനസിക പീഡനമെന്ന് പരാതി; പ്രിന്‍സിപ്പാളിന് നേരത്തേ നല്‍കിയ പരാതിയില്‍ ഗൗരവമുള്ള നടപടിയുണ്ടായില്ല; പോലീസ് അന്വേഷണം തുടങ്ങി
'ഐ ക്വിറ്റ്' പത്തനംതിട്ടിയില്‍ ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ ഉള്ളത് ഈ വാചകം
പത്തനംതിട്ട: 'ഐ ക്വിറ്റ്'. ജീവനൊടുക്കിയ നഴ്സിങ് വിദ്യാര്‍ഥിനിയുടെ ഡയറിത്താളില്‍ എഴുതിയിരുന്നത് ഇത്ര മാത്രമായിരുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യയുടെ കാരണം തേടിപ്പോയ പോലീസിന് പക്ഷേ, ഒരു പരാതി കൂടി കിട്ടി. സഹപാഠികള്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാട്ടി പിതാവ് കോളജ് പ്രിന്‍സിപ്പാളിന് നല്‍കിയ പരാതി ആയിരുന്നു അത്.
ചുട്ടിപ്പാറ എസ്.എം.ഇ നഴ്സിങ് കോളജിലെ ബി.എസ്.സി നഴ്സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനി തിരുവനന്തപുരം സ്വദേശി അമ്മു എ. സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ജീവനൊടുക്കിയത് സഹപാഠികളുടെ പീഡനം മൂലമാണെന്ന പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം തുടങ്ങി. വെളളിയാഴ്ച രാത്രി ഏഴിനാണ് വെട്ടിപ്രത്തുള്ള ഹോസ്റ്റലിന്റെ മൂന്നാം നിലയില്‍ നിന്ന് അമ്മു സജീവ് താഴേക്ക് ചാടി ജീവനൊടുക്കിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് മരണം സംഭവിച്ചത്.
സഹപാഠികളായ മൂന്നു പെണ്‍കുട്ടികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിതാവ് സജീവ് നേരത്തേ തന്നെ നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. ഇവരുടെ മാനസിക പീഡനം മൂലം അമ്മുവിന്റെ ജീവന് വരെ ഭീഷണിയുണ്ടെന്ന് പരാതിയില്‍ പറഞ്ഞിരുന്നു. അധ്യാപകരില്‍ ചിലരും ഇതിന് ഒത്താശ ചെയ്തിരുന്നുവത്രേ. പിതാവ് സജീവ് നേരിട്ട് കോളജിലെത്തി നല്‍കിയാണ് പരാതി നല്‍കിയിരുന്നത്. പരാതി അന്വേഷണത്തിന്റെ ഭാഗമായി പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
മൈഗ്രേന്‍ പോലുളള ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം വലഞ്ഞിരുന്ന അമ്മുവിനെ ആ സമയം സഹപാഠികളായ മൂന്നു കുട്ടികള്‍ പല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നുവത്രേ. കോളജില്‍ നിന്നുളള സ്റ്റഡി ടൂറിന് പോകാന്‍ തയാറാകാതിരുന്ന അമ്മുവിനെ ടൂര്‍ കോ-ഓര്‍ഡിനേറ്ററാക്കി ചുമതലപ്പെടുത്തി. പ്രഖ്യാപനം വരുമ്പോഴാണ് അമ്മു ഇക്കാര്യം അറിഞ്ഞതെന്നും പിതാവിന്റെ പരാതിയിലുണ്ടായിരുന്നു. പല രീതിയിലുളള മാനസിക പീഡനം കാരണം അമ്മുവിന്റെ ജീവന് ഭീഷണിയുണ്ടെന്നായിരുന്നു പിതാവിന്റെ പരാതി.
മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പത്തനംതിട്ട പോലീസാണ് തുടരന്വേഷണം നടത്തുന്നത്.
ശ്രീലാല്‍ വാസുദേവന്‍ മറുനാടന്‍ മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്