കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിലെ വയോധികയുടെ മരണത്തിൽ വൻ ദുരൂഹത. 72 കാരിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അപ്രതീക്ഷിത സംഭവത്തിൽ നാട് മുഴുവൻ ഞെട്ടിയിരിക്കുകയാണ്. ആനക്കാംപൊയിൽ ഓടപൊയിൽ കരിമ്പിൻ പുരയിടത്തിൽ റോസമ്മയാണ് ദാരുണമായി മരിച്ചത്.

വീടിനോട് ചേർന്നുള്ള പശുത്തൊഴുത്തിൽ കസേരയിൽ ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൈ ഞരമ്പും മുറിച്ച നിലയിലായിരുന്നു മൃതദേഹം. തിരുവമ്പാടി പോലീസും ഫോറൻസിക്, ഫിംഗർ പ്രിന്റ് ഡോഗ് സ്ക്വാഡ് സംഘങ്ങളും സ്ഥലത്ത് പരിശോധന നടത്തിയിരിന്നു. സംഭവത്തിൽ ആത്മഹത്യ ആണോ എന്നും പോലീസ് പരിശോധിച്ച് വരുകയാണ്.

ഇപ്പോഴിതാ, തിരുവമ്പാടിയിലെ വയോധികയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. മൃതദേഹം കഴുത്ത് മുറിച്ചും കൈഞരമ്പ് മുറിച്ച നിലയിലും കണ്ടെത്തിയിരുന്നത്. രാവിലെ പശുത്തൊഴുത്തിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

ഇതിനിടെ, ഇവര്‍ ആസിഡ് കഴിച്ചിരുന്നുവെന്നും സംശയം ഉണ്ട്. ഇന്ന് രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നതിനായി റോസമ്മയെ വീട്ടുകാര്‍ അന്വേഷിച്ചപ്പോള്‍ മുറിയില്‍ രക്തം കാണുകയായിരുന്നു. ഇതോടെ വീടും പരിസരവും പരിശോധിച്ച് ഇറങ്ങിയപ്പോഴാണ് തൊഴുത്തില്‍ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ തന്നെ മരണം സംഭവിച്ചുവെന്നാണ് ഇപ്പോൾ കരുതുന്നത്. ഇതോടെ വയോധികയുടെ മരണത്തിൽ നാട്ടുകാർ മുഴുവൻ ഞെട്ടിയിരിക്കുകയാണ്.

അതുകൊണ്ട് തന്നെ മരണത്തില്‍ ദുരൂഹതയുള്ളതിനാല്‍ തിരുവമ്പാടി പോലീസിനൊപ്പം ഫിംഗര്‍പ്രിന്റ് അധികൃതരും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തുകയും ചെയ്തു. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി മാറ്റുകയും ചെയ്തിരുന്നു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.അതിനുശേഷം മാത്രമേ മരണത്തിലെ ദുരൂഹത കണ്ടുപിടിക്കാൻ പറ്റുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.