- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യമഹാ ബൈക്കിലെത്തിയത് ദമ്പതികൾ; നേഴ്സിങ് അവസാന വർഷ വിദ്യാർത്ഥികളെ പരിശോധിച്ചപ്പോൾ കിട്ടിയത് 200 നൈട്രോസെപാം ഗുളികകൾ; ഓണം സ്പെഷ്യൽ ഡ്രൈവ് പരിശോധനയിൽ മയക്കുമരുന്ന് വേട്ട; വിശദ അന്വേഷണത്തിന് എക്സൈസ്
തിരുവനന്തപുരം: മയക്കുമരുന്നുമായി നഴ്സിങ് വിദ്യാർത്ഥികളായ ദമ്പതികൾ പിടിയിലായി. തിരുവനന്തപുരം ചിറയിൻ കീഴ് സ്വദേശി പ്രജിൻ, ഭാര്യ ദർശന എസ് പിള്ള എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം എക്സൈസ് സംഘമാണ് ഇവരെ പിടികൂടിയത്.
200 നൈട്രോസെപാം ഗുളികകൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമായാണ് എക്സൈസ് സംഘം തിരുവനന്തപുരം നഗരത്തിൽ വ്യാപക പരിശോധന നടത്തിയത്. ചാക്ക ബൈപ്പാസ് ഭാഗത്തുവെച്ചുള്ള വാഹനപരിശോധനയ്ക്കിടെയാണ് ദമ്പതികൾ പിടിയിലാകുന്നത്. ബൈക്കിലെത്തിയ ഇവരെ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്.
ഇരുവരും അവസാന വർഷ നഴ്സിങ്ങ് വിദ്യാർത്ഥികളാണ്. എങ്ങനെയാണ് ഇവരുടെ പക്കൽ ഗുളികൾ എത്തിയത്, വിൽക്കാൻ കൊണ്ടുവന്നതാണോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.എസ്. ഷിജുവിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയാണ് നിർണ്ണായകമായത്.
പരിശോധനയിൽ തിരുവനന്തപുരം എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടറെ കൂടാതെ എക്‌സൈസ് ഇൻസ്‌പെക്ടർ കെ.സാജു , പ്രിവന്റീവ് ഓഫീസർ(ഴൃ) ബിജു കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ കൃഷ്ണ പ്രസാദ്, അജിത്ത് , അൽത്താഫ്, അഭിജിത്ത് , വനിത സിവിൽ എക്‌സൈസ് ഓഫീസർ സജീന എന്നിവർ പങ്കെടുത്തു. യമഹാ ബൈക്കിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്.
മറുനാടന് മലയാളി ബ്യൂറോ